കേരളത്തിന് അഭിമാനമാണ് ഇത്, വാക്സിൻ ചലഞ്ചിൽ പങ്ക് ചേരുമെന്ന് ഡിവൈഎഫ്ഐയും
തിരുവനന്തപുരം: സർക്കാരിന്റെ ആഹ്വാനം ഇല്ലാതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് മലയാളികളുടെ സംഭാവന ഒഴുകുകയാണ്. ഇന്നൊരു ദിവസം കൊണ്ട് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിൽപ്പരം തുകയെത്തി. കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ നയത്തോട് പ്രതിഷേധിച്ചാണ് സംസ്ഥാന സർക്കാരിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആളുകൾ സിഎംഡിആർഎഫിലേക്ക് സംഭാവനകൾ നൽകുന്നത്. ഇതൊരു ക്യാംപെയ്ൻ ആയി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഈ ക്യാംപെയ്നിൽ ഭാഗമാവുകയാണ് ഡിവൈഎഫ്ഐയും. ഡിവൈഎഫ്ഐയുടെ പ്രസ്താവന വായിക്കാം: '' കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ നിഷേധിക്കുകയാണ്. സർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി. സ്വകാര്യ വാക്സിൻ നിർമ്മാണ കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞുകൊടുക്കുകയാണ് ബിജെപി സർക്കാർ.

രാജ്യം പ്രാണവായുവിനായി പിടയുമ്പോൾ മോദിസർക്കാർ നോക്കുകുത്തിയാകുന്നു. എന്നാൽ കേരളം ബദലാകുന്നു, മാതൃകയാകുന്നു. എല്ലാവര്ക്കും സൗജന്യ വാക്സിൻ സംസ്ഥാന സർക്കാർ ഉറപ്പ് നൽകി. കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്കായി കാത്തു നിൽക്കാതെ കേരളം മുന്നോട്ട് പോകുന്നു. മലയാളികൾ എല്ലാവരും സർക്കാരിന്റെ നന്മനിറഞ്ഞ നീക്കങ്ങൾക്ക് ഐക്യദാർഢ്യം പകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായ ഒരു ആഹ്വനവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഓരോ മിനിറ്റിലും ലക്ഷങ്ങൾ ദുരിതാശ്വാസ നിധിയിലേക്കെത്തി.
കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍
കേരളത്തിന്റെ വാക്സിനേഷൻ ചിലവിനായി മലയാളികൾ കഴിഞ്ഞ മണിക്കൂറുകളിൽ കൈകോർത്തു. കേരളത്തിന് അഭിമാനമാണ് ഇത് . ഇന്ന് ഔദ്യോഗികമായി തന്നെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു. വ്യക്തികൾ,സംഘടനകൾ,സ്ഥാപനങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നു. ഡിവൈഎഫ്ഐ ഈ ഉദ്യമത്തിൽ പങ്കാളികളാകും'.
മാലാഖയെ പോലെ തിളങ്ങി തേജസ്വി മാഡിവാഡയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications