കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയ്ക്ക് ഡിവൈഎഫ്‌ഐയുടെ മുന്നറിയിപ്പ്

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപിയോട് ഇപ്പോള്‍ ദേഷ്യം ഉണ്ടാകാന്‍ എന്തെങ്കിലും കാരണം ഉണ്ടോ? അല്ലെങ്കില്‍ പിന്നെ അവര്‍ എന്തിനാണ് സുരേഷ് ഗോപിയ്ക്ക് ഇപ്പോള്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നത്...

ഇങ്ങനെ സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം വിവാദമുണ്ടാക്കുന്ന ഒന്നും സുരേഷ് ഗോപി അടുത്തിടെ പറഞ്ഞിട്ടില്ല. പക്ഷേ മാണിയോടും ജോസ് കെ മാണിയോടും ഉള്ള പ്രതിഷേധമാണ് ഇപ്പോള്‍ സുരേഷ് ഗോപിയ്ക്കും എതിരെ തിരിഞ്ഞിരിക്കുന്നത്.

Suresh Gopi

ഏപ്രില്‍ 16 ന് പാലായില്‍ വച്ച് ഒരു പൊതുപരിപാടി നടക്കുന്നുണ്ട്. കെഎം മാണിയും ജോസ് കെ മാണിയും പങ്കെടുക്കുന്ന പരിപാടിയില്‍ സുരേഷ് ഗോപിയും പങ്കെടുക്കും എന്നാണ് പറയുന്നത്. ഈ പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കരുതെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം പ്രതിഷേധം മുഴുവന്‍ സുരേഷ് ഗോപിയ്ക്ക് നേര്‍ക്കാകുമെന്നാണ് മുന്നറിയിപ്പ്.

മാണിയേയും ജോസ് കെ മാണിയേയും വഴിയില്‍ തടയാനാണ് ഡിവൈഎഫ്‌ഐയുടെ പദ്ധതി. കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണം ഡിവൈഎഫ്‌ഐ ആവര്‍ത്തിച്ചു. മാണിയും മകനും എന്തിനാണ് ഇടക്കിടെ ശ്രീലങ്കയില്‍ പോകുന്നതെന്ന് വ്യക്തമാക്കണം. രണ്ട് പേരുടേയും പാസ്‌പോര്‍ട്ടുകള്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കാന്‍ തയ്യാറാകണം എന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

English summary
Dyfi warns Suresh Gopi not to share stage withe KM Mani and Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X