കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹം: ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മറ്റു തൊഴിൽ മേഖലകളിൽ സർക്കാർ നടത്തുന്ന ഇടപെടൽ പോലെതന്നെ പ്രശംസനീയമാണ് ഈ തീരുമാനവും. ചലച്ചിത്ര നിർമ്മാണരംഗത്ത് വിവിധ മേഖലകളിലായായി ജോലി ചെയ്യുന്ന യുവാക്കകൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് പുതിയ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3110 പേര്‍ക്ക്; 20 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3110 പേര്‍ക്ക്; 20 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സർക്കാർ സിനിമ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതോടൊപ്പം തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

 aarahim

ലോകം മഹാമാരിയിൽ സ്തംഭിച്ചു നിൽക്കുമ്പോഴും നമ്മൾ പുതിയ വികസന സാധ്യതകൾ തേടുകയും നിലവിലുള്ളവയെ നിലനിർത്താനുമുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. സർക്കാർ മുന്നോട്ട് വയ്ക്കുന്ന ഇത്തരം ബദൽ മാതൃകകൾ അഭിമാനകരമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചതായും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

ജി സുധാകരന്‍ സുന്നത്ത് നടത്തി ഇസ്ലാം ആകണം; അല്ലെങ്കില്‍ പാകിസ്താനില്‍ പോകണം: ബി ഗോപാലകൃഷ്ണന്‍ജി സുധാകരന്‍ സുന്നത്ത് നടത്തി ഇസ്ലാം ആകണം; അല്ലെങ്കില്‍ പാകിസ്താനില്‍ പോകണം: ബി ഗോപാലകൃഷ്ണന്‍

 കടക്കാവൂര്‍ പോക്‌സോ കേസ്‌: അമ്മയ്‌ക്ക്‌ ജാമ്യം നിഷേധിച്ച്‌ കോടതി; കേസ്‌ കെട്ടിച്ചമച്ചതെന്ന്‌ പ്രതിയുടെ കുടുംബം കടക്കാവൂര്‍ പോക്‌സോ കേസ്‌: അമ്മയ്‌ക്ക്‌ ജാമ്യം നിഷേധിച്ച്‌ കോടതി; കേസ്‌ കെട്ടിച്ചമച്ചതെന്ന്‌ പ്രതിയുടെ കുടുംബം

English summary
DYFI welcomes govt's decision to give concessions to Malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X