കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് ആ പ്രസംഗം, കേട്ടിട്ട് പറ സ്ത്രീ വിരുദ്ധമാണോ എന്ന് !! മണിയാശാനായി ഡിവൈഎഫ്ഐയും

ഇരുപതേക്കറില്‍ മണി നടത്തിയ പ്രസംഗം മാധ്യമങ്ങല്‍ വളച്ചൊടിച്ചതാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.

  • By മരിയ
Google Oneindia Malayalam News

മൂന്നാര്‍: പൊമ്പിളൈ ഒരുമയ്‌ക്കെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗം മൂന്നാറിലെ സമരപന്തലിന് സമീപം ഡിവൈഎഫ്‌ഐ പ്രദര്‍ശിപ്പിയ്ക്കും. തെറ്റിദ്ധാരണ കൊണ്ടാണാണ് ഗോമതിയുടെ നേതൃത്വത്തില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ഇറങ്ങിയത് എന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വാദം.

പ്രദര്‍ശനം

ഇരുപതേക്കറില്‍ മന്ത്രി എം എം മണി നടത്തിയ പ്രസംഗം ആണ് വിവാദമായിരിയ്ക്കുന്നത്. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മന്ത്രി അപമാനിച്ചു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എംഎം മണി രാജിവെച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പ്‌നിമാറൂ എന്നാണ് നിരാഹാരമിരിയ്ക്കുന്ന ഗോമതി അടക്കമുള്ളവര്‍ പറയുന്നത്.

പ്രസംഗം കേള്‍ക്കെട്ട

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ ഗോമതി അടക്കമുള്ളവര്‍ നിരാഹാരം ഇരിയ്ക്കുന്ന മൂന്നാര്‍ ടൗണിന് 50 മീറ്റര്‍ അകലെ നടക്കുന്ന പൊതുയോഗത്തിലാണ് പ്രസംഗം കേള്‍പ്പിയ്ക്കുക. സ്ത്രീകളുടെ പങ്കാളിത്തും പരമാവധി ഉറപ്പാക്കാനും ശ്രമിയ്ക്കുന്നുണ്ട്.

വളച്ചൊടിച്ചു

ഇരുപതേക്കറില്‍ മണി നടത്തിയ പ്രസംഗം മാധ്യമങ്ങല്‍ വളച്ചൊടിച്ചതാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഉദ്യോഗസ്ഥരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ സമരകാലത്ത് നടന്ന വൃത്തികേടുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ അതില്‍ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് എം എം മണിയ്‌ക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയ്‌ക്കെതിരെ പ്രതികരക്കാന്‍ തന്നെയാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

ഖേദപ്രകടനം

താന്‍ നാടന്‍ ഭാഷയില്‍ സംസാരിച്ചതാണെന്നും ആരേയും വേദനിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എം എം മണി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മണി രാജിവയ്ക്കാതെ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ നിലപാട്.

English summary
DYFI will exhibit MM Mani's speech in munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X