കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്!കോഴിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ...

അൻജിത്തിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്ഐ ബാലുശേരി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് കമ്മിറ്റി സെക്രട്ടറി അൻജിത്ത് രാജിനെ(22)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റിൻസിയുടെ കിടപ്പുമുറിയിൽ സംഭവിച്ചതെന്ത്?കൊലപാതകമെന്ന് വീട്ടുകാർ,ആത്മഹത്യയെന്ന് പോലീസും...റിൻസിയുടെ കിടപ്പുമുറിയിൽ സംഭവിച്ചതെന്ത്?കൊലപാതകമെന്ന് വീട്ടുകാർ,ആത്മഹത്യയെന്ന് പോലീസും...

ബാങ്ക് വിളിക്ക് ഇളവ്!പള്ളികളിലെ പ്രഭാഷണവും ക്ഷേത്രങ്ങളിലെ ഭജനയും പരിധി വിട്ടാൽ നടപടി!കർശന നിയന്ത്രണംബാങ്ക് വിളിക്ക് ഇളവ്!പള്ളികളിലെ പ്രഭാഷണവും ക്ഷേത്രങ്ങളിലെ ഭജനയും പരിധി വിട്ടാൽ നടപടി!കർശന നിയന്ത്രണം

കഴിഞ്ഞ ദിവസമാണ് അൻജിത്ത് പ്രവാചകനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രവാചകനെ അവഹേളിക്കുന്ന അൻജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ
വിവാദമാകുകയും ചെയ്തു. അൻജിത്തിനെതിരെ ജാതിമതഭേദമന്യേ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അൻജിത്തിനെ സംഘടനയുടെ
പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്ഐ ബാലുശേരി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

മലയാളി നഴ്സുമാർ സൗദിയിൽ ജയിലിൽ!കള്ളത്തരം കാണിച്ച മൂന്ന് പാലാ സ്വദേശിനികളെയും കൈയോടെ പിടികൂടിമലയാളി നഴ്സുമാർ സൗദിയിൽ ജയിലിൽ!കള്ളത്തരം കാണിച്ച മൂന്ന് പാലാ സ്വദേശിനികളെയും കൈയോടെ പിടികൂടി

നബിയെ മോശമായി ചിത്രീകരിച്ച്...

നബിയെ മോശമായി ചിത്രീകരിച്ച്...

പ്രവാചകനായ മുഹമ്മദ് നബിയെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന വാചകങ്ങളാണ് അൻജിത്ത് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.

വിവാദം പിന്നാലെ...

വിവാദം പിന്നാലെ...

അൻജിത്ത് രാജിന്റെ പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യാൻ തുടങ്ങിയതും സോഷ്യൽ മീഡിയയിൽ വിവാദമായി. ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്.

ഭീഷണിയും...

ഭീഷണിയും...

പ്രവാചകനെ നിന്ദിച്ച അൻജിത്ത് രാജിനെതിരെ ഫേസ്ബുക്കിൽ ഭീഷണികളുമുണ്ടായി.നിരവധി പേരാണ് അൻജിത്തിനെതിരെ രംഗത്തെത്തിയത്.

പോസ്റ്റ് പിൻവലിച്ചു...

പോസ്റ്റ് പിൻവലിച്ചു...

തന്റെ രാവിലത്തെ ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദമായതോടെ വൈകീട്ട് അൻജിത്ത് രാജ് പോസ്റ്റ് പിൻവലിച്ചിരുന്നു. തൊട്ടുപിന്നാലെ തെറ്റു പറ്റിയതാണെന്ന് വ്യക്തമാക്കിയും വിശ്വാസികളോട് മാപ്പ് ചോദിച്ചും മറ്റൊരു കുറിപ്പ് അൻജിത്ത് രാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

കേസും അറസ്റ്റും...

കേസും അറസ്റ്റും...

വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും, വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്നാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മതസ്പർദ്ധ വളർത്തുന്നത്...

മതസ്പർദ്ധ വളർത്തുന്നത്...

മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് 153 എ വകുപ്പുപ്രകാരമാണ് അൻജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പുറത്താക്കി...

പുറത്താക്കി...

പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അൻജിത്ത് രാജിനെ ഡിവൈഎഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ബാലുശേരി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

English summary
dyfi worker arrested for insulting fb post about prophet muhammad and islam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X