കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാര്‍ട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് ഫ്‌ളക്‌സ് കീറിയതെന്ന് പറയാന്‍ പറഞ്ഞു'

Google Oneindia Malayalam News

കോഴിക്കോട്: എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 30 പേരുള്ള സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്ന് ജിഷ്ണു പറഞ്ഞു. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ളകസ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അവരില്‍ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകള്‍ പുറത്ത് നിന്ന് എത്തിയവരാണെന്നും ജിഷ്ണു പറയുന്നു. ആയുധം ഉണ്ടായെന്നും ജിഷ്ണു പറയുന്നു.

ജിഷ്ണുവിന്റെ വാക്കുകള്‍-

'എന്റെ പിറന്നാള്‍ ആണിന്ന്. സുഹൃത്തിനെയും കൂട്ടി മടങ്ങുന്നതിനിടെയാണ് ലീഗിന്റെയും എസ്ഡിപിഐയുടെയും സംഘം ഒരു പ്രകോപനവും കൂടാതെ മര്‍ദിച്ചത്. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ച് ആയിരുന്നു മര്‍ദനം. പോസ്റ്റര്‍ കീറുന്നത് ആരാണെന്ന് ചോദിച്ചാണ് മര്‍ദ്ദനം ഉണ്ടായത്.ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു. അറിയില്ലെങ്കില്‍ പറഞ്ഞു തരാം, നിന്റെ പാര്‍ട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറഞ്ഞു. വീഡിയോ ഓണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെ പറയണം എന്ന് അവര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്ത്തി. ആക്രമിച്ചു. ഇതോടെ കഴുത്തില്‍ കത്തി വെച്ച് പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു.

jishnu

ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകര്‍ ആണ് വന്നവരില്‍ ചിലര്‍ എസ്ഡിപിഐ പ്രവര്‍ത്തക ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പോലീസ് എത്തിയാണ് മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിനെയും അവര്‍ ഭീഷണിപ്പെടുത്തി. മര്‍ദിച്ച ആളുകളെ കണ്ടാല്‍ തിരിച്ചറിയും. ചിലര്‍ നാട്ടില്‍ ഉളളവരാണ് മറ്റുചിലര്‍ പുറത്ത് നിന്നും എത്തിയവരാണ്. അവരെ നാട്ടില്‍ കണ്ടിട്ടില്ല എന്നും ജിഷ്ണു പറയുന്നു.

ജിഷ്ണുവിന് മർദ്ദനമേറ്റത് പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ: സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐജിഷ്ണുവിന് മർദ്ദനമേറ്റത് പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ: സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട് ബാലുശ്ശേരിയില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ജിഷ്ണുവിന് മര്‍ദ്ദനമേറ്റത്.

ഇത് ഞങ്ങടെ പ്രിയങ്ക തന്നാണോ.....കണ്ണുതള്ളി ആരാധകർ

എസ് ഡി പി ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്നാണ് ജിഷ്ണുവും സിപിഎമ്മും പറയുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വെ ഐ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

English summary
dyfi worker jishnu openly speaks about what happened to him from Balussery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X