പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടികൊലപ്പെടുത്തി. പെരമടിയൂര്‍ സ്വദേശി നജീബാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി പട്ടാമ്പി താലൂക്ക് ആശുപത്രിയിലാണ് സംഭവം.യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു യുവാവിന് വെട്ടേറ്റത്.നജീബ് ഡിവൈഎഫ്‌ഐയുടെ വില്ലേജ് അംഗമാണ്.

കൊലപാതകത്തിന് മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. ഇവിടെ കുറച്ച് നാളുകളായി ് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു.
സംഘര്‍ഷത്തില്‍ പരുക്കേ നജീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുണ്ടകള്‍ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി നജീബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications