Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനെ കുത്തിക്കൊന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

വടക്കന്‍ കേരളത്തില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രദേശത്ത് ബിഎംഎസ് പ്രവര്‍ത്തകനും കുത്തേറ്റ് മരിച്ചിരുന്നു.

Knife Blood

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മുഹമ്മദ് ഷെരീഫ് ആണ് കൊല്ലപ്പെട്ടത്. 23 വയസ്സുള്ള ഷെരീഫ് ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയിരുന്നു. ജൂണ്‍ 29 ന് രാത്രി പാണത്തൂരില്‍ വച്ചാണ് ഷെരീഫിന് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. പാണത്തൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഷെരീഫിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകനായ രാജേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പാണത്തൂരിനടുത്ത് ബളാംതോടില്‍ കഴിഞ്ഞ ആഴ്ച ഒരു ബിജെപി പ്രവര്‍ത്തകനും കുത്തേറ്റ് മരിച്ചിരുന്നു .

അന്ന് ബിജെപി നടത്തിയ ഹര്‍ത്താലിനിടെ ഷെരീഫും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായതാണ് വിവരം . ഷഎറീഫും സുഹൃത്തും ബൈക്കുമായെത്തിയത് തടഞ്ഞതാണ് തര്‍ക്കത്തിന് വഴിവച്ചത് . ഇതിന്റെ പ്രതികാരമാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+