കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു,കാസര്‍കോട് ഹര്‍ത്താല്‍

  • By Soorya Chandran
Google Oneindia Malayalam News

കാസര്‍കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അക്രമി സംഘം കുത്തിക്കൊന്നു. കുമ്പള ശാന്തിപ്പള സ്വദേശി പി മുരളിയാണ് കൊല്ലപ്പെട്ടത്. ബിജെപി-ആര്‍എസ്എസ് സംഘമാണ് കൊല നടത്തിയതെന്ന് സിപിഎം ആരോപിച്ചു.

മുരളിക്ക് നേരെ ഇതിന് മുമ്പും ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് വധശ്രമം ഉണ്ടായിട്ടുണ്ടെന്ന് സിപിഎം പറയുന്നു. കഴിഞ്ഞ വര്‍ഷം മുരളിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.

Murali Murder Dyfi

ഒക്ടോബര്‍ 27 ന് വൈകീട്ട് നാലരയോടെയാണ് മുരളിയെ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്ത് മഞ്ജുനാഥിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ സീതാംഗോളിക്കടുത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. മരണം ഉറപ്പാക്കിയാണ് ആക്രമികള്‍ കടന്നതെന്ന് മഞ്ജുനാഥ് പറഞ്ഞു.

കുമ്പളയില്‍ മരക്കച്ചവടം നടത്തുകയായിരുന്നു മുരളി. മുമ്പ് ചുമട്ട് തൊഴിലാളിയായിരുന്നു. ഡിവൈഎഫ്‌ഐ ശാന്തിപ്പളളം യൂണിറ്റ് അംഗവും സിപിഎം ബ്രാഞ്ച് അംഗവും ആയിരുന്നു . രഞ്ജിനിയാണ് ഭാര്യ. എട്ട് മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട് .

മുരളിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 28 ന് മഞ്ചേശ്വരം , കാസര്‍കോട് താലൂക്കുകളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട് . രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ .

English summary
DYFI worker stabbed to death at Kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X