കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ ശ്രീ രവിശങ്കറിന്റെ യൂത്ത് പ്രോഗ്രാമിനിടെ ഡിവൈഎഫ്‌ഐ ആക്രമണം; പെണ്‍കുട്ടികള്‍ക്ക് പരിക്ക്

കൊയിലാണ്ടി മൂടാടി ഗോഖലേ യുപി സ്‌കൂളില്‍ നടന്ന ക്യാമ്പിന് നേരെയായിരുന്നു ആക്രമണം നടന്നത്.

  • By Akshay
Google Oneindia Malayalam News

കൊയിലാണ്ടി: പുതുവര്‍ഷ പുലരില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് നേരെ ഡിവൈഎഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം. ക്യാമ്പില്‍ പങ്കെടുത്തവരുടെ മൊബൈല്‍ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ അക്രമി സംഘം കവര്‍ച്ച ചെയ്തതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ദളിത് പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റി.

കൊയിലാണ്ടി മൂടാടി ഗോഖലേ യുപി സ്‌കൂളില്‍ നടന്ന ക്യാമ്പിന് നേരെയായിരുന്നു ആക്രമണം നടന്നത്. സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. പരിക്കേറ്റ ഒമ്പത് പേരെ കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 പെണ്‍കുട്ടികള്‍ക്ക്

പെണ്‍കുട്ടികള്‍ക്ക്

ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. നയന, ശരത്ത്, കൃഷ്ണപ്രസാദ്, സന്തോഷ്, സായൂജ്യ അരുണ്‍ എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്.

 ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ

ജനവരി ഒന്നിന് രാവിലെ ക്യാമ്പ് കഴിയാനിരിക്കെ ആണ് പുലര്‍ച്ചെ സ്ഥലത്തെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പ് അംഗങ്ങളെ ആക്രമിച്ചത്. പുതുവര്‍ഷത്തിലേക്ക് ധ്യാനത്തിലൂടെ ഉണരുക എന്ന ചടങ്ങ് നടക്കുന്നതിനിടയിലാണ് അക്രമം.

 ദളിത് പെണ്‍കുട്ടി

ദളിത് പെണ്‍കുട്ടി

ഗോപാലപുരം സ്വദേശിനി സായൂജ്യ എന്ന ദളിത് പെണ്‍കുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ജന്മഭൂമി ആരോപിക്കുന്നു.

 പിഎച്ച്ഡി വിദ്യാര്‍ത്ഥിനി

പിഎച്ച്ഡി വിദ്യാര്‍ത്ഥിനി

സ്‌കൂള്‍ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ താരവും തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ലേഖ ഉണ്ണി, കേന്ദ്രസര്‍വകലാശാലയില്‍ എംകോമില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി നയന എന്നിവരെയും അക്രമിസംഘം മര്‍ദ്ദിച്ചു.

 പോലീസ്

പോലീസ്

ക്യാമ്പ് അക്രമിക്കപ്പെട്ടിട്ടും ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലായിട്ടും പോലീസ് പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണെന്നും ജന്മഭൂമി ആരോപിക്കുന്നു.

English summary
DYFI workers attacked to Sri Sri Ravisanker's camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X