കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയെ മനോരമ അവഗണിച്ചാല്‍....

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടന ഏതെന്ന് ചോദിച്ചാല്‍ ഡിവൈഎഫ്‌ഐ എന്നായിരിക്കും ഉത്തരം. അങ്ങനെ ഒരു സംഘടനയെ മാധ്യമങ്ങള്‍ അവഗണിക്കുന്നത് ശരിയാണോ...? പ്രത്യേകിച്ച് മനോരമയെ പോലെ ഏറ്റവും പ്രചാരമുള്ള പത്രം.

അത് ശരിയല്ലെന്ന് ഡിവൈഎഫ്‌ഐക്കും തോന്നി. അങ്ങനെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി എം സ്വരാജ് തന്നെ ഒരു കത്തെഴുതി മനോരമക്ക് അയച്ചു. എഡിറ്റര്‍ സാക്ഷാല്‍ മാമന്‍ മാത്യുവിനായിരുന്നു കത്ത്. ഇതോടെ മാമന്‍ മാത്യു വിഷയത്തില്‍ ഇടപെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

DYFI

മനോരമയെ വിമര്‍ശിക്കുന്നതില്‍ സിപിഎമ്മിനെ വെല്ലുന്ന പാരമ്പര്യമാണ് ഡിവൈഎഫ്‌ഐക്ക്. സംസ്ഥാന സെക്രട്ടറിയായ എം സ്വരാജ് ഇക്കാര്യത്തില്‍ വില്ലാളിവീരനാണ്. എസ്എഫ്‌ഐയുടെ സെക്രട്ടറിയാകുന്ന കാലത്ത് തുടങ്ങിയ പണിയാണ്. പക്ഷേ വാര്‍ത്ത വന്നില്ലെങ്കില്‍ ജനങ്ങളെങ്ങനെ വിവരം അറിയും എന്നതാണ് പ്രശ്‌നം.

വലിയ പങ്കാളിത്തമുള്ള പരിപാടികള്‍ പോലും മനോരമ തമസ്‌കരിക്കുന്നു എന്നാണ് സ്വരാജിന്റെ പരാതി. ഡിവൈഎഫ്‌ഐയുടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ ലേഖകര്‍ എത്താറുപോലുമില്ലത്രെ.

ഇടതുപക്ഷത്തോട് മനോരമക്കുള്ള വികാരം പ്രസിദ്ധമാണ്. തിരിച്ചും അങ്ങനെ തന്നെ. എന്നിട്ടും സ്വരാജ് മനോരമക്ക് കത്തയച്ചതിനെ എങ്ങനെ വിശദീകരിക്കും എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പാര്‍ട്ടി ബുദ്ധിജീവികള്‍. കത്തയച്ച കാര്യം സ്ഥിരീകരിച്ചത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് ആണ്. ഇന്ത്യാവിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡിവൈഎഫ്‌ഐയുടെ കത്ത് കിട്ടിയ കാര്യം മനോരമയുടെ പത്രാധിപ സമിതിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡിവൈഎഫ്‌ഐ വാര്‍ത്തകള്‍ പ്രാധാന്ത്‌തോടെ നല്‍കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടത്രെ.

English summary
DYFI wrote letter to Manorama Chief Editor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X