വടിയുമായി ഡിവൈഎഫ്ഐ, കുരുമുളക് സ്പ്രേയുമായി യൂത്ത് കോണ്‍ഗ്രസ്: കൊല്ലത്ത് തെരുവ് യുദ്ധം
കൊല്ലം: നവകേരള സദസ്സിനെ കൊല്ലത്തും പ്രതിഷോധവുമായി പ്രതിപക്ഷ സംഘടനകള്‍. യൂത്ത് കോൺഗ്രസ് , കെ എസ് യു , മഹിളാ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കും സംഘത്തിനും നേർക്കും കരിങ്കൊടി ഉയർത്തി. ചിന്നക്കടയിൽ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി.
വടി ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പെപ്പർ സ്പ്രേയും പ്രയോഗിച്ചു. പിന്നാലെ 'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്ന ഫെയ്സ്ബുക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും രംഗത്ത് വന്നു. #ജീവൻരക്ഷാസേന എന്ന ഹാഷ്ടാഗും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഡി വൈ എഫ് ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടല്‍. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രവർത്തകർ ഏറ്റുമുട്ടുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആന്ദബല്ലീശ്വരം ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു മഹിള കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കറുത്ത വസ്ത്രം അണിഞ്ഞെത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേർക്ക് കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളിയിൽ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കരുനാഗപ്പളളിയിലും ശക്തികുളങ്ങരയിലും നിരവധി പേരെ കരുതൽ കസ്റ്റഡിയിലെടുത്തു.
അതേസമയം ചക്കുവള്ളിയില്‍ ഇന്നലെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, പോരുവഴി മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഭരണിക്കാവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ വീക്ഷണം ലേഖകൻ ഹരികുമാർ കുന്നത്തൂരിനെ പൊലീസ് വഴിയിൽ തടഞ്ഞെന്നും ആരോപണമുണ്ട്.
വിവിധ ആവശ്യങ്ങൾക്കായി വീടിന് പുറത്തിറങ്ങുന്ന പ്രവർത്തകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആരോപണം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications