വീട്ടില്‍ വെടിയുണ്ട;ഡിവൈഎസ്പി അറസ്റ്റില്‍
കൊല്ലം: മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഡിവൈഎസ്പി സന്തോഷ് നായര്‍ വീണ്ടും അറസ്റ്റില്‍ . വീട്ടില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഉണ്ണിത്താന്‍ വധശ്രമക്കേസിലെ നാലാം പ്രതിയാണ് സന്തോഷ് നായര്‍. ഇപ്പോള്‍ സസ്‌പെന്‍ഷനിലും ആണ്. ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ഗുണ്ട ഹാപ്പി രാജേഷ് പിന്നീട് കൊല്ലപ്പെട്ടിരുന്നു.

ഈ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സന്തോഷ് നായരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാളെ പിന്നീട് ആയുധ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
സന്തോഷ് നായരുടെ കൊല്ലത്തെ വീട്ടിലാണ് പരിശോധന നടത്തിയത്. മേശ വലിപ്പില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. നാല് മൊബൈല്‍ ഫോണും ചില രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
പോലീസിന്റെ സര്‍വ്വീസ് റിവോള്‍വറില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. സിബിഐ സംഘം വിവരം പോലീസിനെ അറിയിക്കുകയും പോലീസ് എത്തി സന്തോഷ് നായരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications