യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ ഡിവൈഎസ്പിക്ക് ഉഗ്രന്‍ പണികിട്ടുമോ? മരുന്നിതാ ഇവിടെയുണ്ട്
തൃശൂര്‍: പാലിയേക്കരയില്‍ കാര്‍ യാത്രികനോട് അപമര്യദയായി പെരുമാറിയ ചാലക്കുടി ഡിവൈ എസ് പി കെ കെ രവീന്ദ്രനെതിരെ
അന്വേഷണം. ടോള്‍ പാതയ്ക്ക് സമാന്തരമായി സര്‍വീസ് റോഡ് ഉപയോഗിച്ച കാര്‍ യാത്രികനെ ഡിവൈഎസ് പി തടയുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡിവൈ എസ് പിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കാര്‍ യാത്രികനായ ഹരിറാം രംഗത്തെത്തിയതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി, ഡിജിപി, പോലീസ് കംപ്ലയിന്റ് അതോറിറ്റി, ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തൃശൂര്‍ എസ് പിയുടെ നിര്‍ദേശ പ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് പരാതിക്കാരനില്‍ നിന്ന് വിവരങ്ങല്‍ ശേഖരിച്ചു. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ സോഫ്‌റ്റ്വെയര്‍ ജീവനക്കാരനായ ഹരിറാം എറണാകുളത്തു നിന്ന് പാലക്കാട്ടേക്കു പോകുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്. ജനുവരി ഏഴിന് രാത്രി പത്തോടെയാണ് ഡിവൈ എസ് പി അപമര്യാദയായി പെരുമാറിയത്. ഹരിറാമിന്റെ ഒപ്പം ഭാര്യയും രണ്ടരവയസ്സുള്ള മകനുമുണ്ടായിരുന്നു.

പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം സമാന്തര സര്‍വീസ് റോഡില്‍ ഔദോഗിക വാഹനത്തില്‍ മഫ്തിയിലെത്തിയ ഡിവൈ എസ് പി കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ചാലക്കുടി ഡിവൈ എസ് പിയാണെന്ന് സ്വയം പരിചയപ്പെടുത്തയ ശേഷം എന്തിനാണ് ഇതുവഴി പോകുന്നതെന്നായിരുന്നു ചോദ്യം. ടോള്‍നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇതുവഴി പോകാറുണ്ടെന്ന് അറിയിച്ചപ്പോള്‍ ഇത് പഞ്ചായത്ത് റോഡാണെന്നു പറഞ്ഞു. നാട്ടുകാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും അറിയിച്ചു.
റോഡ് എല്ലാവര്‍ക്കും ഉപയോഗിക്കാനല്ലേ നികുതി അടയ്കുകന്നതെന്ന് ചോദിച്ചപ്പോള്‍ പഞ്ചായത്തുകാര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നായിരുന്നു പോലീസിന്റെ മറുപടി. തുടര്‍ന്ന് വാഹനം ഒതുക്കി രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു . തുടർന്ന് രേഖകള്ർ പിടിച്ചെടുക്കുകയായിരുന്നു. ഇക്കാര്യം എഴുതി തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ പറഞ്ഞു.












Click it and Unblock the Notifications