ഡിവൈഎസ്പി പി ബാലകൃഷ്ണന് നായര്‍ക്കും പി കെ ശ്രീനാഥിനും ബാഡ്ജ് ഓഫ് ഓണര്‍
കാസര്‍കോട്: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് എസ്എസ്ബി ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരും ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി കെ ശ്രീനാഥും അര്‍ഹനായി.
പാലക്കുന്ന് സ്വദേശിയാണ് ബാലകൃഷ്ണന് നായര്‍. രഹസ്യാന്വേഷണ രംഗത്തെ മികവിനാണ് ബാലകൃഷ്ണന് നായരെ ബാഡ്ജ് ഓഫ് ഓണറിന് തിരഞ്ഞെടുത്തത്. വിജിലന്‍സിലെ മികച്ച പ്രവര്‍ത്തനത്തിന് നേരത്തെയും ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ചിരുന്നു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയാണ് പി കെ ശ്രീനാഥ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മെഡല്‍. 2016 വര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നൂറോളം സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി 670 ഓളം ക്ലാസ്സ് ഇദ്ദേഹം എടുത്തു. 2011 മുതല്‍ 2017 വരെ കാസര്‍കോട് സൈബര്‍ സെല്ലില്‍ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. കാസര്‍കോട് ജില്ലക്കാരായ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലന്‍, തലശ്ശേരി സിഐ പ്രേമചന്ദ്രന് എന്നിവര്‍ക്കും ഇത്തവണ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications