കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്കും പി കെ ശ്രീനാഥിനും ബാഡ്ജ് ഓഫ് ഓണര്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് എസ്എസ്ബി ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരും ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി കെ ശ്രീനാഥും അര്‍ഹനായി.

ആയംപാറയിലെ സുബൈദയുടെ കൊല: തുമ്പൊന്നുമായില്ല; ജനരോഷം ഭയന്ന് പൊലീസ്ആയംപാറയിലെ സുബൈദയുടെ കൊല: തുമ്പൊന്നുമായില്ല; ജനരോഷം ഭയന്ന് പൊലീസ്

പാലക്കുന്ന് സ്വദേശിയാണ് ബാലകൃഷ്ണന്‍ നായര്‍. രഹസ്യാന്വേഷണ രംഗത്തെ മികവിനാണ് ബാലകൃഷ്ണന്‍ നായരെ ബാഡ്ജ് ഓഫ് ഓണറിന് തിരഞ്ഞെടുത്തത്. വിജിലന്‍സിലെ മികച്ച പ്രവര്‍ത്തനത്തിന് നേരത്തെയും ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ചിരുന്നു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയാണ് പി കെ ശ്രീനാഥ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മെഡല്‍. 2016 വര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നൂറോളം സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

police

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി 670 ഓളം ക്ലാസ്സ് ഇദ്ദേഹം എടുത്തു. 2011 മുതല്‍ 2017 വരെ കാസര്‍കോട് സൈബര്‍ സെല്ലില്‍ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ ബദിയടുക്ക പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. കാസര്‍കോട് ജില്ലക്കാരായ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലന്‍, തലശ്ശേരി സിഐ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കും ഇത്തവണ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.

English summary
dysp p balakrishnan nair and p k sreenath got badge of owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X