Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിക്കരഞ്ഞ് ഇ അഹമ്മദിന്റെ മകള്‍...പിതാവിനോട് കാണിച്ചത് ക്രൂരതയാണെന്നും ഫൗസിയ ഷെര്‍സാദ്...

ഇ അഹമ്മദിനോട് എന്താണ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും മകള്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍: അന്തരിച്ച എംപിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദിനോട് ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ കാണിച്ചത് ക്രൂരതയാണെന്ന് മകളും ഡോക്ടറുമായ ഫൗസിയ ഷെര്‍സാദ്. ഇ അഹമ്മദിനോട് എന്താണ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും മകള്‍ ആവശ്യപ്പെട്ടു. കണ്ണൂരിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇ അഹമ്മദിന്റെ മറ്റു മക്കളായ നസീര്‍, റയീസ് എന്നിവരും ഫൗസിയയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇ അഹമ്മദ് മരിച്ചതിന് ശേഷവും മണിക്കൂറുകളോളം പല യന്ത്രങ്ങളും അദ്ദേഹത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചത് എന്തിനാണെന്നറിയില്ലെന്നും മകള്‍ പറഞ്ഞു. ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ അദ്ദേഹത്തോട് ക്രൂരമായ ശാരീരിക അതിക്രമമാണ് നടത്തിയത്.

eahamed

ബന്ധുക്കളോടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചിട്ടും ഡോക്ടടര്‍മാര്‍ തയ്യാറായില്ലെന്നും മകള്‍ കുറ്റപ്പെടുത്തി. അവസാന നിമിഷങ്ങളില്‍ മതപരമായി ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ബഡ്ജറ്റ് അവതരിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഇ അഹമ്മദിന്റെ മരണവിവരം ഒളിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും ആരോപിച്ചിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+