• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തങ്ങളല്ല, കുഞ്ഞാപ്പയല്ല, മകനുമല്ല... ഇ അഹമ്മദിന്റെ സീറ്റില്‍ മകള്‍ ഫൗസിയ .. മുസ്ലീം ലീഗില്‍ കലാപം?

  • By ശ്വേത കിഷോർ

മലപ്പുറം: അന്തരിച്ച ലോക്‌സഭ അംഗം ഇ അഹമ്മദിന്റെ സീറ്റായ മലപ്പുറത്ത് ആരെ മത്സരിപ്പിക്കണം എന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുകയാണ്. സിറ്റിംഗ് സീറ്റ് കൈവിടാതെ പിടിക്കാന്‍ യോഗ്യന്മാര്‍ ഒരുപാടുണ്ട് ലീഗില്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ പി കെ കുഞ്ഞാലിക്കുട്ടിയുണ്ട്. ലീഗ് രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയമായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളുണ്ട്. അല്ലെങ്കില്‍ അഹമ്മദിന്റെ മകനുണ്ട്.

Read Also: ജയലളിത മരിച്ചത് ലണ്ടനില്‍ വെച്ച്... അപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ഉണ്ടായിരുന്നത് ആര്?

Read Also: സല്യൂട്ട് ഭാവന; അടുത്ത ദിവസം മുതല്‍ ഷൂട്ടിങിന്.. നീയാണ് പെണ്ണ്! പ്രിഥ്വിരാജിനും സല്യൂട്ട്.. ദി റിയല്‍ ഹീറോ!

എന്നാല്‍ ഇവരൊന്നുമല്ല, ഇ അഹമ്മദിന്റെ മകള്‍ ഫൗസിയയായിരിക്കും മലപ്പുറത്ത് നിന്നും ലീഗിന് വേണ്ടി ജനവിധി തേടുക എന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോക്ടറാണ് ഫൗസിയ ഷെര്‍സാദ്. അച്ഛന്റെ സീറ്റില്‍ മകള്‍ മതി എന്ന് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നാണ് കേള്‍വി. ഇ അഹമ്മദ് മരിച്ച ദിവസം ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ രോഷം കൊണ്ട് വിറച്ച ഫൗസിയയെ ഓര്‍ക്കുന്നില്ലേ. കാണാം ഫൗസിയ ഷെര്‍സാദ് ഉയര്‍ന്നുവന്ന വഴികള്‍.

ഫൗസിയയ്ക്ക് പോകാന്‍ ഏറെ ദൂരം

ഫൗസിയയ്ക്ക് പോകാന്‍ ഏറെ ദൂരം

പിടക്കോഴികള്‍ കൂവുന്നത് ഇഷ്ടമില്ലാത്ത പ്രസ്ഥാനമാണ് ലീഗ് എന്നത് മറക്കരുത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിച്ചിറക്കിയ ഫ്‌ലക്‌സില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് പകരം ഭര്‍ത്താവിന്റെ ഫോട്ടോ വെച്ച് ഞെട്ടിച്ചവരാണ് മുസ്ലിം ലീഗുകാര്‍. അത്ര പോലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടില്ല. അഹമ്മദിന്റെ മകളായത് കൊണ്ട് മാത്രം ഈ ലീഗ് വഴങ്ങുമോ എന്നാണ് ആളുകള്‍ക്ക് അറിയാനുള്ളത്. വഴങ്ങുമെന്ന് തോന്നാനുമുണ്ട് ചില കാരണങ്ങള്‍.

 ഫൗസിയ ശ്രദ്ധ ആകര്‍ഷിച്ചത്

ഫൗസിയ ശ്രദ്ധ ആകര്‍ഷിച്ചത്

ലോക്‌സഭ എംപിയായിരിക്കേ ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് ഇ അഹമ്മദ് മരിച്ച ദിവസമാണ് മകള്‍ ഫൗസിയയെ ആളുകള്‍ ശ്രദ്ധിച്ചത്. ഇ അഹമ്മദിന് മതിയായ ശുശ്രൂക്ഷ കിട്ടുന്നില്ലെന്നും കാണാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും എയിംസ് ആശുപത്രിയില്‍ ഫൗസിയ തുറന്നടിച്ചു. ആശുപത്രി ജീവനക്കാരോട് മെഡിക്കല്‍ ടേംസ് പറഞ്ഞുകൊണ്ട് ശബ്ദമുയര്‍ത്തിയ ഡോക്ടര്‍ കൂടിയാ പര്‍ദ്ദധാരി ശ്രദ്ധ പിടിച്ചുപറ്റി.

രാഷ്ട്രീയത്തിലും ശ്രദ്ധ ആകര്‍ഷിച്ചു

രാഷ്ട്രീയത്തിലും ശ്രദ്ധ ആകര്‍ഷിച്ചു

ഇ അഹമ്മദിന്റെ മരണത്തിന് പിന്നാലെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ഫൗസിയ ഷെര്‍സാദ് ലീഗ് രാഷ്ട്രീയത്തിലും നിലയുറപ്പിച്ചു. ആണധികാരത്തിന് പേര് കേട്ട ലീഗില്‍ ഫൗസിയ ഉയര്‍ന്നുവന്നത് പെട്ടെന്നാണ്. ഇ അഹമ്മദ് മരിക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡണ്ടായിരുന്നു. ഇ അഹമ്മദിന്റെ സീറ്റായ മലപ്പുറത്ത് ഫൗസിയ ഷെര്‍സാദ് മത്സരിക്കണമെന്ന് ലീഗിലെ അണികള്‍ തന്നെ ആവശ്യം ഉയര്‍ത്തി.

 വനിതകള്‍ക്ക് സീറ്റോ, ലീഗിലോ

വനിതകള്‍ക്ക് സീറ്റോ, ലീഗിലോ

സംവരണ സീറ്റില്‍ അല്ലാതെ സ്ത്രീകള്‍ മത്സരിക്കുന്ന ചരിത്രമില്ലാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. കഴിഞ്ഞ രണ്ട് അസംബ്ലി തിരഞ്ഞെടുപ്പുകളിലും ഒരു വനിതാ സ്ഥാനാര്‍ഥി പോലും മുസ്ലിം ലീഗിന് വേണ്ടി മത്സരിച്ചിട്ടില്ല. ആണുങ്ങളുള്ള സമ്മേളനത്തില്‍ പെണ്ണുങ്ങള്‍ സംസാരിക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ലെന്ന് പ്രമുഖയായ ഒരു വനിതാ നേതാവിനെ അടുത്തിടെ പരസ്യമായി തടഞ്ഞ പാര്‍ട്ടിയാണ് ലീഗ്.

എന്തുകൊണ്ട് ഫൗസിയ

എന്തുകൊണ്ട് ഫൗസിയ

സ്ഥാനത്തിരിക്കേ പിതാവ് മരണപ്പെട്ടാല്‍ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മക്കള്‍ മത്സരിക്കുന്നത് കേരളത്തില്‍ പുതിയ കാര്യമൊന്നുമല്ല. ജി കാര്‍ത്തികേയന്റെ കാര്യത്തില്‍ വരെ ഏറ്റവും ഒടുവില്‍ അത് കണ്ടതാണ്. ആ സാഹചര്യത്തിലാണ് ഇ അഹമ്മദിന്റെ മക്കള്‍ മത്സരിക്കണമെന്ന് അണികളില്‍ ആവശ്യം ഉയരുന്നത്. എന്നാല്‍ ഫൗസിയയും സഹോദരന്മാരും ഇതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നാണ് കുടുംബത്തില്‍ തന്നെ ഉള്ളവര്‍ പറയുന്നത്.

 പക്ഷേ സാധ്യതകള്‍ ഏറെ

പക്ഷേ സാധ്യതകള്‍ ഏറെ

എന്നാല്‍ പൊതു അഭിപ്രായം ഇതാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കാനും സാധ്യതകള്‍ ഏറെയാണ്. കാരണം ഇ അഹമ്മദിന്റെ മക്കള്‍ക്ക് രാഷ്ട്രീയത്തെക്കുറിച്ച് ആരും ക്ലാസെടുത്ത് കൊടുക്കേണ്ട കാര്യമില്ല. ജനിച്ചപ്പോള്‍ മുതല്‍ രാഷ്ട്രീയം കണ്ടും കേട്ടും വളര്‍ന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ മലപ്പുറത്തിന്റെ രാഷ്ട്രീയവും ലീഗിന്റെ രാഷ്ട്രീയവും ഫൗസിയയ്ക്കും ആങ്ങളമാര്‍ക്ക് നന്നായി അറിയും.

ഫൗസിയ ഒരു സാധാരണ പെണ്ണല്ല

ഫൗസിയ ഒരു സാധാരണ പെണ്ണല്ല

മുസ്ലിം സമുദായത്തില്‍ സാധാരണ സ്ത്രീകള്‍ പത്താം ക്ലാസ് പോലും പഠിക്കാത്ത കാലത്ത്, അതായത് 1980കളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോയി പഠിച്ച് ഡോക്ടറായ ആളാണ് ഫൗസിയ. ദുബായ് മെഡിക്കല്‍ കോളജില്‍ ഡയറക്ടറായി ജോലി നോക്കുകയാണ് ഫൗസിയ ഇപ്പോള്‍. സ്ത്രീ ശാക്തീകരണത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഫൗസിയ പാര്‍ട്ടിക്ക് പുതിയൊരു പ്രതച്ഛായ നല്‍കുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

രോഷാകുലയായി ഫൗസിയ

രോഷാകുലയായി ഫൗസിയ

എയിംസില്‍ ഇ അഹമ്മദിന് ലഭിച്ച ചികിത്സയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകളെക്കുറിച്ച് തുറന്ന് പറഞ്ഞ ഫൗസിയയെയും ഭര്‍ത്താവ് ബാബു ഷെര്‍സാദിനെയും ആരും അത്രവേഗം മറക്കാനിടയില്ല. എനിക്ക് വളരെയധികം വേദന തോന്നി, എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇപ്പോഴെനിക്ക് സങ്കടം തോന്നുന്നില്ല. പക്ഷേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട് - ഫൗസിയ ദൃഢനിശ്ചയത്തോടെ പറയുന്നതിങ്ങനെ.

നിര്‍ബന്ധിച്ചാല്‍ കുഞ്ഞാപ്പ മത്സരിക്കും

നിര്‍ബന്ധിച്ചാല്‍ കുഞ്ഞാപ്പ മത്സരിക്കും

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പികെ കുഞ്ഞാലിക്കുട്ടി സൂചന നല്‍കിയിട്ടുണ്ട്. പക്ഷേ പാര്‍ട്ടി ആവശ്യപ്പെട്ടാലേ മത്സരിക്കുകയുള്ളൂ. നിലവില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ട്രഷറായ പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കാനും തീരുമാനമായിട്ടുണ്ട്. താന്‍ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും, സംസ്ഥാന നേതൃത്വത്തിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏത് പദവികളും അലങ്കരിക്കാന്‍ കഴിവുള്ള മികവുറ്റ ഒട്ടേറെ നേതാക്കള്‍ ലീഗിലുണ്ട്.

അഹമ്മദിന്റെ ആണ്‍മക്കളോ

അഹമ്മദിന്റെ ആണ്‍മക്കളോ

മലപ്പുറം സീറ്റില്‍ അഹമ്മദ് സാഹിബിന്റെ ആണ്‍മക്കളിലാരെയെങ്കിലും മല്‍സരിപ്പിക്കണമെന്നാണ് പുതിയ നിര്‍ദേശങ്ങള്‍ ഉയരുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. മറ്റു പല നിര്‍ദേശങ്ങളും വരുന്നതിനൊപ്പം അഹമ്മദിന്റെ മക്കളിലാരെയെങ്കിലും മല്‍സരിപ്പിക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. അത്രയേ ഉള്ളൂ - സംസ്ഥാന നേതാക്കള്‍ പറയുന്നത് ഇങ്ങനെ.

ലീഗിന്റെ കാര്യങ്ങളിങ്ങനെയൊക്കെയാണ്

ലീഗിന്റെ കാര്യങ്ങളിങ്ങനെയൊക്കെയാണ്

ഭര്‍ത്താവിന്റേയും പാര്‍ട്ടി അധ്യക്ഷന്റേയും ചിത്രം വെച്ച് വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പോസ്റ്ററടിക്കുന്നവരാണ് ലീഗുകാര്‍. മരുന്നിന് പോലും സ്ഥാനാര്‍ഥിയെ കാണാന്‍ കിട്ടില്ല. മുസ്ലീം ലീഗിന്റെ താലിബാന്‍ നിലപാടാണ് ഇതെന്നാണ് അന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഈ മുസ്ലിം ലീഗിലാണ് ഫൗസിയയ്ക്ക് പിടിച്ചുനില്‍ക്കേണ്ടത്.

കുഞ്ഞാലിക്കുട്ടി മത്സിരിച്ചാല്‍

കുഞ്ഞാലിക്കുട്ടി മത്സിരിച്ചാല്‍

ഇ അഹമ്മദിന്റെ വിയോഗം മൂലമുണ്ടായ വിടവ് നികത്താന്‍ അനിയോജ്യന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് പൊതുവേ അഭിപ്രായമുണ്ട്.എന്നാല്‍ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന വേങ്ങര നിയസമഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.

അബ്ദുറഹ്മാന്‍ രണ്ടത്താണി

അബ്ദുറഹ്മാന്‍ രണ്ടത്താണി

കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിക്കുയാണെങ്കില്‍ ഒഴിവു വരുന്ന വേങ്ങര നിയമസഭ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മല്‍സരിപ്പിക്കാനാണ് സാധ്യതയെന്ന് അറിയുന്നു. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയാല്‍ നിയമസഭയില്‍ പാര്‍ട്ടിക്ക് ശക്തനായ നേതാവ് വേണമെന്നതാണ് രണ്ടത്താണിയെ പരിഗണിക്കാന്‍ കാരണം.

അബ്ദുസമദ് സമാദാനി

അബ്ദുസമദ് സമാദാനി

പരിചയ സമ്പന്നന്‍ അതിനിടെ പാര്‍ട്ടി ദേശീയ നേതാവും മുന്‍ എംപിയുമായ അബ്ദുസമദ് സമാദാനി മല്‍സരിക്കുമെന്ന അഭ്യൂഹവുമുണ്ട്. അദ്ദേഹത്തിന് പാര്‍ലമെന്റിലുള്ള മുന്‍പരിചയമാണ് ഇതിന് കാരണമായി സൂചിപ്പിക്കുന്നത്. സമദാനി തന്നെ ചിലരോട് ഇക്കാര്യം പറഞ്ഞതായും ചില നേതാക്കള്‍ പറയുന്നു. ഇക്കാര്യത്തിലും സ്ഥിരീകരണം ആയിട്ടില്ല.

ഇതൊന്നുമല്ല, സിറ്റിംഗ് സീറ്റിന് യുവത്വത്തിന്റെ പ്രസരിപ്പ് നല്‍കാനാണ് ലീഗിന്റെ പദ്ധതിയെന്നും ഊഹോപോഹങ്ങളുണ്ട്. ഇതിനായി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ മത്സരരംഗത്തിറക്കാനാണ് സാധ്യതയെന്നാണ് ചിലര്‍ പറയുന്നത്. നിലവില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ് മുനവറലി. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ സര്‍വസമ്മതനായ മുനവറലി യൂത്ത് ലീഗിന്റെ നേതൃത്വത്തിലെത്തിയത് പാര്‍ട്ടിയുടെ പ്രതിഛായ വര്‍ദ്ധിപ്പിച്ചതായും കരുതപ്പെടുന്നു.

English summary
Report says some of Muslim league leaders are asking E Ahamed's daughter Fouziya to contest byelection from her father’s seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more