കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഇ അഹമ്മദ് വിജയം ഉറപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് ഇ അഹമ്മദ് വിജയം ഉറപ്പിച്ചു. അന്‍പത് ശതമാനം വോട്ടെണ്ണിയപ്പോള്‍ ഒരു ലക്ഷത്തോട് അടുത്ത ലീഡാണ് ഇ അഹമ്മദിന് ഉള്ളത്. വോട്ടെണ്ണല്‍ നടന്ന് മണിയ്ക്കൂറുകള്‍ പിന്നിട്ടിട്ടും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് വിട്ട് നല്‍കാതെയിയിരുന്നു ഇ അഹമ്മദിന്റെ മുന്നേറ്റം.

ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം ഇ അഹമ്മദ് നേടുമെന്നാണ് മുസ്ലീം ലീഗ് അവകാശപ്പെടുന്നത്. അന്‍പത് ശതമാനം വോട്ടെണ്ണിയപ്പോള്‍ തന്നെ ഒരു ലക്ഷത്തോട് അടുത്ത ലീഡ് നേടാന്‍ കഴിഞ്ഞതിനാല്‍ ലീഗിന്റെ അവകാശവാദം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

E Ahmed

മികച്ച ലീഡുമായി മുന്നേറുന്ന ഇ അഹമ്മദ് വിജയം ഉറപ്പിച്ചിരിയ്ക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സൈനബയെ ബഹുദൂരം പിന്നിലാക്കിയാണ് ഇ അഹമ്മദ് മുന്നേറുന്നത്. ഇ അഹമ്മദിന് സീറ്റ് നല്‍കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ പ്രതിഷേധിച്ചവരെപ്പോലും ഞെട്ടിയ്ക്കുന്ന തരത്തില്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ലീഡുമായി മുന്നേറുന്ന സ്ഥാനാര്‍ത്ഥിയായി ഇ അഹമ്മദ് മാറിയിരിയ്ക്കുകയാണ്. 2009ല്‍ 4,27,940 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇ അഹമ്മദ് നേടിയത്.

English summary
E Ahmed confirms victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X