ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഹജ്ജ് ഹൗസില്‍...ഇ അഹമ്മദിന്റെ മൃതദേഹം കരിപ്പൂരിലെത്തിച്ചു...
കോഴിക്കോട് ലീഗ് ഹൗസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
മലപ്പുറം: അന്തരിച്ച മുസ്ലീം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ഇ അഹമ്മദിന്റെ മൃതദേഹം കരിപ്പൂരിലെത്തിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ അകമ്പടിയോടെ മൃതദേഹം കരിപ്പൂരിലെത്തിച്ചത്. തുടര്‍ന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു
ആയിരങ്ങളാണ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. റോഡിനിരുവശവും കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണുള്ളത്. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ പൊതുദര്‍ശനത്തിനും മയ്യത്ത് നമസ്‌ക്കാരത്തിനും ശേഷം മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകും. കോഴിക്കോട് ലീഗ് ഹൗസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.

ലീഗ് ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് മയ്യിത്ത് നമസ്‌ക്കാരം നിര്‍വ്വഹിക്കും. ഇതിനു ശേഷം അദ്ദേഹത്തിന്റെ കണ്ണൂരിലെ സ്വവസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. വ്യാഴാഴ്ചയാണ് കബറടക്കം. ഇ അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച്ച കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കും.












Click it and Unblock the Notifications