കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന പ്രസിഡന്റിനേക്കാള്‍ താഴെയുള്ള ദേശീയ പ്രസിഡന്റ്! പക്ഷേ ലീഗിന് അഹമ്മദ് മുത്തായിരുന്നു; എങ്ങനെ?

ഇ അഹമ്മദിന് മുസ്ലീം ലീഗ് നേതാക്കളുടെ പൊതു സ്വഭാവരീതികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തെ അവഗണിക്കാന്‍ ഒരുകാലത്തും ആര്‍ക്കും കഴിഞ്ഞിട്ടും ഇല്ല

Google Oneindia Malayalam News

ദില്ലി/മലപ്പുറം: ദേശീയ പ്രസിഡന്റിനേക്കാള്‍ 'പവ്വര്‍' ഉള്ള സംസ്ഥാന പ്രസിഡന്റ് ഉള്ള പാര്‍ട്ടി എന്നാണ് പലരും മുസ്‌ലീം ലീഗിനെ അധിക്ഷേപിക്കാറുള്ളത്. സംഗതി ഏതാണ്ട് ശരിയും ആണ്. ദേശീയ നേതൃത്വത്തെ തീരുമാനിക്കുന്നതും നീക്കുന്നതും എല്ലാം സംസ്ഥാന നേതൃത്വം തന്നെ.

അങ്ങനെയുള്ള മുസ്ലീം ലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്നു ഇ അഹമ്മദ്, മരിക്കും വരെ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് അഹമ്മദിന് മലപ്പുറത്ത് സീറ്റ് കൊടുക്കുന്നതിനെതിരെ അതി ശക്തമായ പ്രതിഷേധം മുസ്ലീം ലീഗില്‍ തന്നെ ഉയര്‍ന്നിരുന്നു. പക്ഷേ നേതൃത്വം അഹമ്മദിനൊപ്പം തന്നെ നിന്നു. മികച്ച ഭൂരിപക്ഷത്തില്‍ അമ്മദ് ജയിക്കുകയും ചെയ്തു.

ഇതൊന്നും അല്ല ഇ അഹമ്മദിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തില്‍ മുസ്ലീം ലീഗ് കൂടെ നില്‍ക്കുന്ന യുഡിഎഫിന് ആരെ മറന്നാലും അഹമ്മദിനെ മറക്കാനാവില്ല.

ഇ അഹമ്മദ് എന്ന് നേതാവ്

ഇ അഹമ്മദ് തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നില്‍ക്കണം എന്ന് പലതവണ മുസ്ലീം ലീഗില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അത്രയധികം തവണ പാര്‍ലമെന്ററി രംഗത്ത് ഉണ്ടായിട്ടുള്ള ആളാണ് അദ്ദേഹം.

ആള്‍ക്കൂട്ടത്തെ ഇളക്കിമറിക്കുകയല്ല രാഷ്ട്രീയം

കനത്ത വാക്കുകളും വിഭ്രമിപ്പിക്കുന്ന പ്രസംഗങ്ങളും കൊണ്ട് ആള്‍ക്കൂട്ടത്തെ കൈയ്യിലെടുത്ത് നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് ഉത്തമ ബോധ്യമുള്ള രാഷ്ട്രീയ നേതാവായിരുന്നു ഇ അഹമ്മദ്. അതുകൊണ്ട് തന്നെയാണ് മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ അദ്ദേഹം വ്യത്യസ്തനായത്.

ആ തിരഞ്ഞെടുപ്പ് ഒരിക്കലും മറക്കില്ല

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യുഡിഎഫ് നേതൃത്വം ഒരിക്കലും മറക്കില്ല. കാരണം ആകെയുള്ള 20 മണ്ഡലങ്ങളില്‍ ഒന്ന് മാത്രമാണ് അന്ന് യുഡിഎഫിനൊപ്പം നിന്നത്.

അത് അഹമ്മദായിരുന്നു... മാനംകാത്ത അഹമ്മദ്

കേരളത്തില്‍ യുഡിഎഫ് നേരിട്ട ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ പൊന്നാനിയിലേക്ക് കളംമാറിയ അഹമ്മദ് മാത്രം കുലുങ്ങിയില്ല. ഒരുലക്ഷത്തിലധം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ഇ അഹമ്മദ് പാര്‍ട്ടിയുടേയും യുഡിഎഫിന്റേയും മാനം കാത്തത്.

മലയാളിയല്ലാത്ത ബനാത്ത് വാല

ജിഎം ബനാത്ത് വാല ആയിരുന്നു സ്ഥിരമായി പൊന്നാനി മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. ലീഗിന്റെ കുത്തക സീറ്റ്. ബനാത്ത് വാലയുടെ ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു അഹമ്മദിനെ മഞ്ചേരിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറ്റിയത്.

മഞ്ചേരി തകര്‍ന്നടിഞ്ഞു

1999 ല്‍ ഒന്നേകാല്‍ ലക്ഷത്തോളം ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ് ജയിച്ച മണ്ഡലം ആയിരുന്നു മഞ്ചേരി. എന്നാല്‍ 2004 ല്‍ അഹമ്മദിനെ മാറ്റിയപ്പോള്‍ മഞ്ചേരിയില്‍ ചെങ്കൊടി പാറി. സിപിഎമ്മിന്റെ ടികെ ഹംസ മുസ്ലീം ലീഗിന്റെ കെപിഎ മജീദിനെ തറപറ്റിച്ചത് 47,743 വോട്ടുകള്‍ക്കായിരുന്നു.

ജയിച്ച അഹമ്മദിന് അര്‍ഹിച്ച പദവി

കേരളത്തില്‍ നിന്ന് ജയിച്ച് വന്ന ഒരേയൊരു യുഡിഎഫ് എംപിയായ ഇ അഹമ്മദിനെ ആദ്യ യുപിഎ സര്‍ക്കാര്‍ അവഗണിച്ചില്ല. വിദേശകാര്യസഹമന്ത്രിയുടെ പദവി നല്‍കി.

ക്യാബിനറ്റ് പദവിയ്ക്ക് അര്‍ഹത

ഇ അഹമ്മദിന് ക്യാബിനറ്റ് റാങ്ക് നല്‍കണം എന്ന ആവശ്യം പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. പരിഗണിക്കപ്പെടും എന്ന് കരുതിയെങ്കിലും അത് ഒരിക്കലും സംഭവിച്ചില്ല എന്ന് മാത്രം.

ദേശീയ നേതൃത്വവും പുകഴ്ത്തി

2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കേരളത്തില്‍ ലഭിച്ചില്ല. മുസ്ലീം ലീഗിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും ഇ അഹമ്മദിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.

വലിയ വിവാദങ്ങളില്ലാതെ

പാര്‍ട്ടിയ്ക്കകത്ത് ഇ അഹമ്മദ് പല വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. എന്നാല്‍ പൊതു സമൂഹത്തിന് മുന്നില്‍ അധികം വിവാദങ്ങളിലൊന്നും പെടാതെ മുന്നോട്ട് പോയ നേതാവായിരുന്നു ഇ അഹമ്മദ്.

English summary
E Ahmed was once the star of Kerala UDF politics... how?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X