അഹമ്മദിന് ഭൂരിപക്ഷം കൂടുമെന്ന് യുഡിഎഫ്
മലപ്പുറം: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദിന്റെ ഭൂരിപക്ഷം കൂടുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. മലപ്പുറം ജില്ലാ യുഡിഎഫ് സമിതിയാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.
ഇ അഹമ്മദിന് ഇത്തവണ 145,000 വോട്ടിന്റെ ഭൂരിപക്ഷം എങ്കിലും ഉണ്ടാകുമെന്നാണത്രെ യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ തവണ സിപിഎമ്മിന്റെ ടികെ ഹംസയെ 1.15 ലക്ഷം വോട്ടുകള്‍ക്കായിരുന്നു അഹമ്മദ് തോല്പിച്ചത്.

എന്നാല്‍ ഇത്തവണ മലപ്പുറത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാതെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതിഷേധവും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ മികച്ച പോളിങ് രേഖപ്പെടുത്തിയ മലപ്പുറത്ത് ഇത്തവണ വോട്ടിങ് ശതമാനത്തില്‍ കനത്ത ഇടിവാണ് ഉണ്ടായത്. ഇത് അഹമ്മദിന്റെ സ്ഥാനാര്ത്ഥിത്വത്തിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.
എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയല്ലെന്നാണ് മലപ്പുറത്തെ യുഡിഎഫ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സൈനബയോടുള്ള എതിര്‍പ്പ് അഹമ്മിനുള്ള വോട്ടായി മാറിയിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications