വിവാദത്തിന് ശേഷം യുട്യൂബ് വരുമാനം ഇടിഞ്ഞോ? തുറന്ന് പറഞ്ഞ് ഇ ബുൾജെറ്റ് സഹോദരൻമാർ, 'ആധാരം പണയത്തിൽ'
കൊച്ചി: യുട്യൂബിൽ ഹിറ്റായ ബുൾ ജെറ്റ് സദോഹരൻമാരും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള 'പോരാട്ടം' മുൻപ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കായിരുന്നു വഴി വെച്ചത്. ഇരുവരുടേയും വാഹനത്തിൽ വരുത്തിയ രൂപമാറ്റവുമായി ബന്ധപ്പെട്ട വകുപ്പിന്റെ നിയമ നടപടികളായിരുന്നു സംഭവത്തിന്റെ തുടക്കം. ഒടുക്കം വാഹനമായ 'നെപ്പോളിയന്‍' കാരവാന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കുന്നത് വരെ കാര്യങ്ങളെത്തി, വിവിധ കേസുകൾ പ്രകാരം ഇബുൾ ജെറ്റ് സഹോദരങ്ങൾ അകത്തുമായി.സ്റ്റിക്കർ നീക്കം ചെയ്യാതെ വണ്ടി വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇ ബുൾജെറ്റ് സഹോദന്മാർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം അന്നത്തെ വിവാദത്തെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചുമെല്ലാം ഇപ്പോൾ മനസ് തുറക്കുകയാണ് ഇരുവരും. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഒന്നുമില്ലാത്തിടത്ത് നിന്ന് വന്നതാണ് ഞങ്ങൾ രണ്ട് പേരും. യുട്യൂബ് ആണ് ഞങ്ങളുടെ രണ്ട് പേരുടേയും വരുമാന മാർഗം. മീൻകച്ചവടം ആയിരുന്നു. അത് പൊട്ടിപൊളിഞ്ഞപ്പോഴാണ് നാട് വിട്ട് ഈ യാത്ര തുടങ്ങിയത്. ഞങ്ങളുടെ വരുമാന മാർഗമാണ് യുട്യൂബ്. അതിൽ നിന്നാണ് ഞങ്ങൾക്ക് ഇതൊക്കെ സമ്പാദിച്ചത്. പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണ് ഇതൊക്കെ ഞങ്ങൾക്ക് ലഭിച്ചത്. അവരെ ദൈവത്തിന് തുല്യമായാണ് കാണുന്നത്'.

'വിവാദത്തിന് ശേഷം കഴിഞ്ഞ ഒന്നര വർഷമായി എല്ലാവരും ഞങ്ങൾക്കിട്ട് അടിയായിരുന്നു. ആ സംഭവത്തോടെ ഞങ്ങൾ ഒന്നുമല്ലാതായി പരിപാടി നിർത്തി പോകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഞങ്ങളെ സംബന്ധിച്ച് വളരെ സാധാരണ ചുറ്റുപാടിൽ നിന്നും വന്നവരാണ് ഞങ്ങൾ. എന്ത് ജോലി ചെയ്യാനും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് ദൈവം ഇത് വിധിച്ചു അതുകൊണ്ട് ഇത് ചെയ്യുന്നു എന്നേ ഉള്ളൂ.

'വിവാദത്തിന് ശേഷം കഴിഞ്ഞ ഒന്നര വർഷമായി എല്ലാവരും ഞങ്ങൾക്കിട്ട് അടിയായിരുന്നു. ആ സംഭവത്തോടെ ഞങ്ങൾ ഒന്നുമല്ലാതായി പരിപാടി നിർത്തി പോകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഞങ്ങളെ സംബന്ധിച്ച് വളരെ സാധാരണ ചുറ്റുപാടിൽ നിന്നും വന്നവരാണ് ഞങ്ങൾ. എന്ത് ജോലി ചെയ്യാനും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് ദൈവം ഇത് വിധിച്ചു അതുകൊണ്ട് ഇത് ചെയ്യുന്നു എന്നേ ഉള്ളൂ.

യുട്യൂബിൽ 20 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്. അവർക്ക് അറിയാം ഞങ്ങളെ. ഞങ്ങൾ എങ്ങനെയാണ് ജീവിതം വെട്ടിപിടിച്ചെടുത്തതെന്ന് അവർക്ക് വ്യക്തമായി അറിയാം. ഇതൊന്നും അറിയാത്ത ടിവി മാത്രം കാണുന്ന ചിലരുണ്ട്. അവർക്ക് ഞങ്ങൾ എന്താണെന്നോ ഏതാണെന്നോ അറിയില്ല. ഞങ്ങൾക്ക് എതിരെ നിന്നവർ ഞങ്ങളെ കുറിച്ച് പറഞ്ഞത് മാത്രമേ അറിയുള്ളൂ. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഞങ്ങൾ കുറെ അനുഭവിച്ചു.

'പക്ഷേ അതൊന്നും ഞങ്ങൾക്ക് വലിയ സംഭവമായി തോന്നിയിട്ടില്ല. പടവെട്ടി ജീവിതത്തിൽ നിന്നും കേറി വന്നു. വരുമാനം ഇടിഞ്ഞോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-ഞങ്ങളെ സംബന്ധിച്ച് വലിയ ചെലവില്ല. ഒരു തട്ടകടയിൽ നിന്നായാലും ഭക്ഷണം കഴിക്കും. ആര് തന്നാലും കഴിക്കും. അതൊന്നുമൊരു പ്രശ്നമല്ല, സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകളൊന്നും ഞങ്ങൾക്ക് വന്നിട്ടില്ല',ഇരുവരും പറഞ്ഞു.

യുട്യൂബ് വരുമാനം ഇടിഞ്ഞോയെന്ന ചോദ്യത്തിന് യുട്യൂബ് വരുമാനത്തെ നോക്കിയല്ലല്ലോ ഞങ്ങൾ ജീവിക്കുന്നതെന്നായിരുന്നു മറുപടി.'ഞങ്ങൾ ജോലി ചെയ്യുന്നത് പൈസക്ക് വേണ്ടിയല്ല. ചിലപ്പോൾ കഴിഞ്ഞ തവണ പോയതിനെക്കാൾ നഷ്ടമായിരിക്കും ഇത്തവണ പോകുമ്പോൾ. പക്ഷേ പൈസയെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. പണത്തിന് പുറകെ സഞ്ചാരിച്ചാൽ അതിന് പുറകെ ഓടിക്കോണ്ടിരിക്കും.ഇപ്പോൾ നിങ്ങളുടെ ബാങ്ക് ബാലൻസ് എത്രയാണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. അവനും അറിയില്ല. ഞങ്ങൾ അതിനെ കുറിച്ച് ചിന്തിക്കാറില്ല'

'വീടിന്റെ ആധാരം പണയം വെച്ചാണ് പുതിയ വണ്ടിയെടുത്തത്. ഒരു മാസം ആ വണ്ടിയോടിക്കണമെങ്കിൽ 25,000 രൂപ പലിശ അടക്കണം. എല്ലാം റോളിംഗാണ്. വാൻ ലൈഫ് എന്നത് പുറം രാജ്യത്തൊക്കെ ഉള്ളതാണ്. ഇത് ഇന്ത്യയിൽ വിജയിക്കാത്തതിന്റെ പ്രശ്നം വളരെ ചെലവേറിയതാണെന്നത് കൊണ്ടാണ്', ഇരുവരും പറഞ്ഞു.












Click it and Unblock the Notifications