കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപാധികളോടുകൂടിയുള്ള രാജി കേട്ടുകേൾവി പോലുമില്ലാത്തത്... തോമസ് ചാണ്ടിക്കെതിരെ സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടി വിവാദം ഇടത് മുന്നണിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ട് നിന്നുകൊണ്ടാണ് സിപിഐ പ്രതിഷേധം രേഖപ്പെടുത്തിയത്. തോമസ് ചാണ്ടി രാജി വെയ്ക്കണമെന്ന് നേരത്തെ തന്നെ സിപിഐ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നതിനെ ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന് വിശദീകരിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത് വന്നിരിക്കുന്നു. പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാലാണ് ഇത് എന്നും റവന്യൂ മന്ത്രി പറഞ്ഞു.

ഹാദിയയെ കാണാൻ വനിതാ കമ്മീഷനെ അനുവദിക്കാതെ അശോകൻ.. ഹാദിയ സന്തോഷവതിയല്ലെന്ന് ജോസഫൈൻഹാദിയയെ കാണാൻ വനിതാ കമ്മീഷനെ അനുവദിക്കാതെ അശോകൻ.. ഹാദിയ സന്തോഷവതിയല്ലെന്ന് ജോസഫൈൻ

thomas chandy

തോമസ് ചാണ്ടി വിവാദത്തില്‍ ശരിയും തെറ്റും ജനം തീരുമാനിക്കട്ടെ എന്നും ഇ ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജി വെയ്ക്കുകയാണ് എങ്കില്‍ ഉപാധികളോടെ മാത്രമേ ഉള്ളൂ എന്ന തോമസ് ചാണ്ടിയുടെ നിലപാട് സിപിഐ തള്ളിക്കളഞ്ഞു. ഉപാധികളോടുകൂടിയുള്ള രാജി കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. തോമസ് ചാണ്ടിക്കൊപ്പം യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന പാര്‍ട്ടി തീരുമാന പ്രകാരമാണ് ക്യാബിനറ്റ് യോഗത്തില്‍ നിന്നും മാറിനിന്നത്. ഇത് അസാധാരണമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ചര്‍ച്ചയാക്കേണ്ടതില്ല. അസാധാരണ കാര്യങ്ങള്‍ നടക്കുന്നത് കൊണ്ടാണ് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് എന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

English summary
E Chandrashekharan on Cabinet meet boycott of CPI ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X