കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ'വെട്ടിയ'പിണറായിക്ക് ചന്ദ്രശേഖരന്റെ വക 'കുത്ത്'! ഇത് റവന്യൂ വകുപ്പിന്റെ കാര്യം എന്നാണോ?

ലോ അക്കാദമി ഭൂമി കേസില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നാണ് ചന്ദ്രശേഖരന്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടയതിനു ശേഷം നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ ഇ ചന്ദ്രശേഖരനും രണ്ട് തട്ടില്‍. ലോ അക്കാദമി ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പിന് മുതിര്‍ന്ന നേതാവും ഭരണ പരിഷ്‌കരണ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ പിണറായിയുടെ പ്രസ്താവന തള്ളി ഇ. ചന്ദ്രശേഖരന്‍ രംഗത്തെത്തി.

വിഎസിനെ 'വെട്ടി' പിണറായി : ലോ അക്കാദമി ഭൂമിയില്‍ അന്വേഷണമില്ല, ഇരട്ടച്ചങ്കന്റെ ധാര്‍ഷ്ഠ്യം?വിഎസിനെ 'വെട്ടി' പിണറായി : ലോ അക്കാദമി ഭൂമിയില്‍ അന്വേഷണമില്ല, ഇരട്ടച്ചങ്കന്റെ ധാര്‍ഷ്ഠ്യം?

ലോ അക്കാദമി ഭൂമി കേസില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നാണ് ചന്ദ്രശേഖരന്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടയതിനു ശേഷം നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോ അക്കാദമി ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

e chandrasekharan

രാവിലെ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ലോ അക്കാദമി ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ ഉദ്ദേശമില്ലെന്ന് പിണറായി പറഞ്ഞിരുന്നത്. ഇത് ചിലരുടെ മാത്രം ആവശ്യമാണെന്നും ഇങ്ങനെ പലര്‍ക്കും പല ആവശ്യങ്ങളും ഉണ്ടാകുമെന്നും അതെല്ലാം അന്വേഷിക്കാനാവില്ലെന്നും പിണറായി പറഞ്ഞിരുന്നു. ഈ സര്‍ക്കാരിന്റെയോ മുന്‍ സര്‍ക്കാരിന്റെയോ കാലത്ത് നടന്നതല്ല ഈ ഇടപാടെന്നും അതിനാല്‍ അന്വേഷിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

പത്ര സമ്മേളനത്തില്‍ സിപിഐക്കെതിരെയും പിണറായി പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഓരോ പാര്‍ട്ടിക്കും ഓരോ നിലപാടുണ്ടാകുമെന്നും വി മുരളീധരനെ പിന്തുണയ്ക്കുന്ന നിലപാടാണ് പലരും സ്വീകരിച്ചിരിക്കുന്നതെന്നും സിപിഐയെ വിമര്‍ശിച്ച് പിണറായി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ചന്ദ്രശേഖരന്റെ പ്രതികരണം.

ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മും സിപിഐയും രണ്ടു തട്ടിലാണെന്ന കാര്യം വ്യക്തമാണ്. ലക്ഷ്മിനായരെയും മാനേജ്‌മെന്റിനെയും പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ ലക്ഷ്മി നായരെ ശക്തമായി എതിര്‍ക്കുന്നതാണ് സിപിഐ നിലപാട്. ലോ അക്കാദമിയിലെ സമരം എസ്എഫ്‌ഐ അവസാനിപ്പിച്ചതിനെയും സിപിഐ വിമര്‍ശിച്ചിരുന്നു. കൂടാതെ സമരം ചെയ്യുന്ന ബിജെപി നേതാവ് വി മുരളീധരനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

English summary
law academy land issue,inquiry continue by revenue department says e chandrasekharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X