കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ ഇ-സാക്ഷരതയ്ക്ക് ഇ-കേരളം പദ്ധതി; പ്രയോജനം ഒരു കോടി ജനങ്ങള്‍ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സമ്പൂര്‍ണ ഇ-സാക്ഷരതയ്ക്ക് ഇ-കേരളം പദ്ധതിയുമായി കേരള സര്‍ക്കാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ആണ് ഇ-കേരളം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കൂടി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പോലെ മുതിര്‍ന്നവരെയും ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവരാക്കാന്‍ ഇ-കേരളം പദ്ധതി സഹായിക്കുമെന്ന് വ്യവ്യസായ മന്ത്രി ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സാധാരണ ജനങ്ങളില്‍ ഇന്റര്‍നെറ്റ് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ആണ് ഇ-കേരളം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകും. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കൂടി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പോലെ മുതിര്‍ന്നവരെയും ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവരാക്കാന്‍ ഇ-കേരളം പദ്ധതി സഹായിക്കും.

ep-jayarajan

ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ നല്‍കുന്ന ക്ലാസ് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ജനങ്ങളെ പ്രാപ്തരാക്കും. സ്‌കൂള്‍ തലം മുതല്‍ ഉള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. റൂട്രോണിക്‌സിന്റെ നെറ്റ്‌വര്‍ക്കിലുള്ള അധ്യാപകരുടെ സേവനവും ഇതിനായി ലഭ്യമാക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ആവശ്യാനുസരണം കോണ്ടാക്ട് ക്ലാസുകളും നല്‍കാന്‍ സാധിക്കും.

രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി ലോഞ്ച് ചെയ്യുന്ന പദ്ധതി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ഇ-കേരളം പദ്ധതി നടപ്പാക്കും. മണ്ഡലത്തില്‍ 70,000ത്തോളം പേര്‍ക്ക് അടിസ്ഥാന ഇന്റര്‍നെറ്റ് വിദ്യാഭ്യാസം ആവശ്യമെന്നാണ് കണക്കാക്കുന്നത്. ഒരു മണ്ഡലത്തിൽ 30 മുതല്‍ 50 ദിവസത്തിനകം ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലും ഇ-കേരളം പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ ഇ-സാക്ഷരത കൈവരിക്കാനാകും

ശബരിമല: മണ്ഡലകാല തീര്‍ത്ഥാനടത്തിന് സമാപനം, മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കുംശബരിമല: മണ്ഡലകാല തീര്‍ത്ഥാനടത്തിന് സമാപനം, മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കും

 സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ 8 പേര്‍ ബി ജെ പിക്ക് പുറത്ത്; നേതാക്കള്‍ സിപിഎമ്മിലേക്കെന്ന് സൂചന സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ 8 പേര്‍ ബി ജെ പിക്ക് പുറത്ത്; നേതാക്കള്‍ സിപിഎമ്മിലേക്കെന്ന് സൂചന

English summary
E-Kerala project for complete e-literacy; Benefit to one crore people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X