കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ- മൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതി; സർക്കാരിനെതിരെ വീണ്ടും രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാര്‍ ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പിനാണ് നല്‍കിയത്. എന്നാല്‍ ചട്ടം ലംഘിച്ചുകൊണ്ടാണ് ഈ കരാര്‍ നല്‍കിയത് എന്നും ചെന്നിത്തല ആരോപിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുന്ന വാട്ടർഹൗസ്സ് കൂപ്പർസിനു ടെൻഡർ പോലുമില്ലാതെ മുഖ്യമന്ത്രി നേരിട്ട് നൽകിയത് കോടികളുടെ കൺസൾട്ടൻസി കരാറാണ്. ഇതിൽ ദുരൂഹത ഉണ്ട്. സത്യം കുംഭകോണത്തിൽ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകള്‍ കമ്പനി നേരിടുന്നുണ്ട്. ഇത്തരമൊരു കമ്പനിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് കരാർ നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

chennithala-60

ഇരുപതാം ലോ കമ്മീഷന്‍ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായിരുന്ന എ.പി. ഷായുടെ നേതൃത്വത്തിലുള്ള വിസില്‍ ബ്ലോവേഴ്‌സ് ഫോറം 2017ല്‍ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് സംസ്ഥാന സർക്കാർ കമ്പനിക്ക് കരാർ നൽകിയത് ശ്രദ്ധയിൽ പെട്ടതോടെ ജസ്റ്റിസ് എപി ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നിട്ടും കരാറുമായി മുന്നിട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണം, ചെന്നിത്തല പറഞ്ഞു. റീ ബിൽഡ് കേരള കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങൾ ലംഘിച്ചാണ് നടപടി. സെക്രട്ടറിയേറ്റ് മാനുവല്‍ പരിപാലിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.ലണ്ടന്‍ കമ്പനിയോട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് താത്പര്യമെന്നും ചെന്നിത്തല ചോദിച്ചു.ഇ മൊബിലിറ്റി പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് ഗതാഗതി മന്ത്രി അറിഞ്ഞോ എന്നും ചെന്നിത്തല ചോദിച്ചു. കരാര്‍ ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
E mobility project; Chennithala alleges corruption against govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X