Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

പാലക്കാട്; കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസും (ടി.എന്‍ ഇ-പാസ്) കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി അറിയിച്ചു. കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്കും ഇത് ബാധകമാണ്.

coronavirus556-1

യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റാണ് കൈവശം വെയ്‌ക്കേണ്ടത്. eregister.tnega.org ലാണ് ഇ-പാസിനായി അപേക്ഷിക്കേണ്ടത്. ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇല്ലാത്തവര്‍ക്ക് കോയമ്പത്തൂരിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

കോയമ്പത്തൂരുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ 13 ചെക്പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധന കർഷമമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്. അതേസമയം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.

നീലയിൽ അതിസുന്ദരിയായി പ്രിയനായിക- നിക്കി ഗൽറാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+