കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീഡിയ വണ്‍ പ്രശ്‌നം: ഇ സനീഷ് രാജിവക്കുന്നു, ഇനി അംബാനിയുടെ ചാനലിലേക്ക്

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവയ്ക്കുന്നത് എന്നാണ് ഇ സനീഷ് പറയുന്നത്. എന്നാല്‍ രാജിക്ക് പിറകില്‍ മാനേജ്മെന്റ് നയങ്ങളോടുള്ള പ്രതിഷേധവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജമാ അത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന മീഡിയ വണ്‍ ചാനല്‍ വലിയ പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളത്. പ്രോഗ്രാം വിഭാഗത്തിലെ നാല്‍പതോളെ ജീവനക്കാരോട് ഡിസംബര്‍ 31 നകം സ്വയം പിരിഞ്ഞുപോകാനാണത്രെ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

അതിനിടയിലാണ് ചാനലിന്റെ മുഖങ്ങളില്‍ ഒരാളായ ഇ സനീഷും രാജി വയ്ക്കുന്നത്. സനീഷ് രാജിക്കത്ത് കൈമാറിയതായാണ് വിവരം. ചാനലിലെ തൊഴില്‍ പ്രശ്‌നങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് സനീഷിന്റെ രാജി എന്നാണ് സൂചന.

Sneesh

മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ന്യൂസ് 18 ചാനലില്‍ ഉടന്‍ തന്നെ സനീഷ് ജോലിയില്‍ പ്രവേശിക്കും. കേരളത്തിലെ പ്രമുഖ ചാനലുകളില്‍ നിന്ന് വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ന്യൂസ് 18 ന്റെ ഭാഗമായിക്കഴിഞ്ഞു.

മീഡിയ വണ്‍ പ്രശ്‌നത്തില്‍ ഇപ്പോള്‍ തന്നെ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ രാജിവച്ചിട്ടുണ്ട്. വിധു വിന്‍സന്റും രാജിക്കത്ത് കൈമാറിയതായാണ് വിവരം. തന്റെ രാജി പ്രതിഷേധത്തിന്റെ ഭാഗമാണ് വിധു വ്യക്തമാക്കുകയും ചെയ്തു.

'നേര്, നന്മ' എന്ന ടാഗ് ലൈനോട് കൂടിയാണ് മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ചുരുങ്ങിയ കാലത്തിനിടയ്ക്ക് മികച്ച അഭിപ്രായവും ചാനല്‍ നേടിയിരുന്നു. അതിനിടയാണ് പ്രോഗ്രാം ചാനല്‍ തുടങ്ങിയത്. എന്നാല്‍ ഇത് വന്‍ നഷ്ടത്തിലായി. ഇതോടെയാണ് ജീവനക്കാരെ പിടിച്ചുവിടാന്‍ നിര്‍ബന്ധിതരായതെന്നാണ് മാനേജ്‌മെന്റിന്‍ വാദം.

മറ്റ് പല സ്ഥാപനങ്ങളില്‍ നിന്നും വലിയ ശമ്പള വാഗ്ദാനം കേട്ട് എത്തിയവരെല്ലാം ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്.

English summary
E Saneesh resigns from Media One TV Channel. He will join News 18 soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X