ഇ സനീഷ് ഇന്ത്യാവിഷനില്‍ നിന്ന് രാജിവച്ചു
കൊച്ചി: പ്രമുഖ മാധ്യമപ്രവര്ത്തകന് ഇ സനീഷ് ഇന്ത്യാവിഷനില്‍ നിന്ന് രാജിവച്ചു. ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീറിനേയും കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണകൃഷ്ണനേയും പുറത്താക്കിയ മാനേജ്മെന്റ് നടപടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജി. മാര്‍ച്ച് 18 ന് വൈകീട്ടോടെയാണ് രാജിക്കത്ത് നല്‍കിയത്.
മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 13 ന് ചാനലിന്റെ എഡിറ്റോറിയല്‍ വിഭാഗം വാര്‍ത്താ സംപ്രേഷണം നിര്‍ത്തി വച്ചിരുന്നു. മാധ്യമ ചരിത്രത്തില്‍ ആദ്യമായായിരുന്നു ഇത്തരമൊരു സമരം.

നിലവില്‍ ചാനലിലെ ന്യൂസ് എഡിറ്ററാണ് ഇ സനീഷ്. ദൃശ്യമാധ്യമ രംഗത്ത് ഇന്ത്യാവിഷനിലൂടെയായിരുന്നു രംഗപ്രവേശനം. പിന്നീട് അല്പകാലം ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്തതിന് ശേഷം വീണ്ടും ഇന്ത്യാവിഷനില്‍ തിരിച്ചെത്തുകയായിരുന്നു.ഇന്ത്യാവിഷന്റെ പ്രധാന വാര്‍ത്താ അവതാരകരില്‍ ഒരാളായിരുന്നു.
എംപി ബഷീറിനേയും ഉണ്ണികൃഷ്ണനേയും പുറത്താക്കിയതിലും, ഇത്രനാളും മാനേജ്മെന്റ് തുടര്‍ന്നുവന്ന അഴിമതിയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് സനീഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെ രാജിക്കാര്യം സനീഷ് എല്ലാവരെയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications