Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ആസ്തി പന്ത്രണ്ട് ലക്ഷം കോടി.. കേരളത്തിന് വിദേശസഹായം തേടുന്നത് അപമാനമെന്ന് ഇ ശ്രീധരൻ

Recommended Video

cmsvideo
    സർക്കാർ നിലപാട് തള്ളി മെട്രോമാൻ ഇ ശ്രീധരൻ | Oneindia Malayalam

    പാലക്കാട്: വെള്ളപ്പൊക്കത്തില്‍ നിന്നും കരകയറിയതിന് പിന്നാലെയാണ് മഹാപ്രളയത്തിന് ഉത്തരവാദി ആരെന്ന ചര്‍ച്ചയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത്. വൈദ്യുതി വകുപ്പിന്റെ ആര്‍ത്തി മൂലം ഡാമുകള്‍ സമയത്ത് തുറന്നില്ലെന്നതും മുന്നറിയിപ്പില്ലാതെ തുറന്നുവെന്നതും പ്രളയകാരണമായി പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചു. ഡാമില്‍ വെള്ളം സംഭരിച്ച് നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും നേരത്തെ തന്നെ തുറന്ന് വിടാമായിരുന്നു എന്നും വ്യക്തമാക്കി മെട്രോമാന്‍ ഇ ശ്രീധരനും രംഗത്ത് വന്നിരിക്കുന്നു.

    കേരളത്തിലെ പ്രളയത്തിന് കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തേയും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. കാലാവസ്ഥ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിന് കാരണമായെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. കൂടാതെ പ്രളയത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് വിദേശ സഹായം ആവശ്യമില്ലെന്നും ഇ ശ്രീധരന്‍ പറയുന്നു.

    flood

    ഇന്ത്യ പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള ഒരു രാജ്യമാണ്. ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. നവകേരള നിര്‍മ്മിതിക്ക് പൂര്‍ണ അധികാരമുള്ള ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണം. അങ്ങനെ ചെയ്താല്‍ ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ കേരളം നിര്‍മ്മിക്കാനാവും. അതിന് വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറാണെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+