കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ ഏകാധിപതിയായ മുഖ്യമന്ത്രി; വിമര്‍ശനവുമായി ഈ ശ്രീധരന്‍

Google Oneindia Malayalam News

പാലക്കാട്‌: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെട്രോമാന്‍ ഈ ശ്രീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്ന്‌ ഈ ശ്രീധരന്‍ ആരോപിച്ചു. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഒരു മന്ത്രിക്കും സ്വതന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അത്‌കൊണ്ട്‌ മന്ത്രിമാര്‍ക്ക്‌ പലപ്പോഴും പറഞ്ഞത്‌ മാറ്റി പറയേണ്ടി വരുന്നു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ്‌ കേരളത്തില്‍ നടക്കുന്നതെന്നും ഈ ശ്രീധരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ്‌ ഈ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്‌.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

മുഖ്യമന്ത്രിക്ക്‌ പത്തില്‍ മൂന്ന്‌ മാര്‍ക്ക്‌ പോലും നല്‍കാനാവില്ല. ജനങ്ങളുമായി മുഖ്യമന്ത്രിക്ക്‌ സമ്പര്‍ക്കം കുറവാണ്‌. സിപിഎമ്മിന്‌ ജനങ്ങളുടെ ഇടയിലുള്ളത്‌ മോശം ഇമേജ്‌ ആണ്‌. ഫിഷറീസ്‌ അഴിമത്‌ ഗൗരവമുള്ളതും അപകടകരവുമാണെന്നും ശ്രീധരന്‍ പറഞ്ഞു.
കോടികള്‍ ചിലവിട്ട്‌ പരസ്യം നല്‍കുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചക്ക്‌ സര്‍ക്കാര്‍ തയാറാകണം. റാങ്ക്‌ ലിസ്‌റ്റ്‌ കാലാവധി നീട്ടുന്നതില്‍ എന്താണ്‌ ബുദ്ധിമുട്ടെന്നും ശ്രീധരന്‍ ചോദിച്ചു.

e sreedharan

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ശ്രീധരന്‍ സംസ്ഥാനത്ത്‌ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയകാന്‍ തയാറാണെന്ന്‌ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്‌.

കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന്‌ കരകയറ്റുകയും വികസനം കൊണ്ടുവരുകയും ചെയ്യുമെന്നും ഗവര്‍ണര്‍ പദവിയോട്‌ താല്‍പര്യമില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പി എസ് സി സമരനായിക ലയ രാജേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ!!!

English summary
E Sreedharan against CM piarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X