52കോടിയുടെ പാലം 39കോടിയ്ക്ക് നിര്‍മ്മിച്ച് ബാക്കി പണം സര്‍ക്കാരിന് നല്‍കി ഇ ശ്രീധരന്‍
കൊച്ചി: ചില വാര്‍ത്തകള്‍ വിവാദങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകും. ചിലത് വിവാദങ്ങളല്ലാത്തിനാല്‍ ജനശ്രദ്ധ നേടാതെ പോകും. വളരെ പോസിറ്റീവായ എന്നാല്‍ അധികം ആരും ശ്രദ്ധിയ്ക്കപ്പെടാതെ പോയ എന്നാല്‍ വളരെയധികം മാധ്യമ ശ്രദ്ധയര്‍ഹിയ്ക്കുന്ന ഒരു വാര്‍ത്തയുണ്ട്. മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് പച്ചാളം റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്.
മേല്‍പ്പാലം ഉദ്ഘാടനം ചെയ്തതിനെക്കാള്‍ പ്രധാന്യവും കൈയ്യടിയും നല്‍കേണ്ടത് പാലത്തിന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച ഡിഎംആര്‍സിയ്ക്കും അമരക്കാരനായ ഇ ശ്രീധരനുമാണ്. 52 കോടി 70 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതിയ്ക്കായി അനുവദിച്ചത്. എന്നാല്‍ വെറും 39.5 കോടി രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാക്കി തുക ഡിഎംആര്‍സി സര്‍ക്കാരിനെ തിരിച്ചേല്‍പ്പിച്ചു.
ഇനി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഒരു സ്വകാര്യ കോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചു എന്നിരിയ്ക്കട്ടേ. 39 അല്ലെങ്കില്‍ 40 കോടിയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാം. പക്ഷേ ബാക്കി 12 കോടി രൂപ ആര്‍ക്ക് തിരികെ കിട്ടും? കോണ്‍ട്രാക്ടര്‍ക്ക് ഈ തുക ഒന്നിച്ച് തട്ടിയെടുക്കാന്‍ കഴിയില്ലെന്നിരിയ്‌ക്കേ അതിന്റെ ഒരു ഓഹരി സര്‍ക്കാരിലേയ്ക്കും ലഭിയ്ക്കുമെന്നത് ഉറപ്പല്ലേ. അപ്പോള്‍ പിന്നെ ഇത്രയും കൂടിയ തുകയ്ക്ക് സര്‍ക്കാര്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ലേ?

ഡിഎംആര്‍സി
ഏറെ മാതൃകാപരമായിട്ടാണ് എസ്റ്റിമേറ്റ് തുകയിലും കുറഞ്ഞ രീതിയില്‍ നിര്‍മ്മാണം നടത്തി ബാക്കി തുക ഡിഎംആര്‍സി സര്‍ക്കാരിന് തിരിച്ച് കൊടുത്തത്

13 കോടി
13 കോടി രൂപയോളമാണ് സര്‍ക്കാരിന് ഡിഎംആര്‍സി തിരിച്ച് നല്‍കുന്നത്. മുമ്പ് ദില്ലിയിലും മേല്‍പ്പാല നിര്‍മ്മാണത്തില്‍ സമാനമായ രീതിയില്‍ ഡിഎംആര്‍സി പണം തിരിച്ച് നല്‍കിയിരുന്നു.

എന്തൊരു കൊള്ള
പച്ചാളം മേല്‍പ്പാലത്തിന് 52 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുകയില്‍ നിന്നും 13 കോടി തിരിച്ച് നല്‍കാനാണ് ഡിഎംആര്‍സി തയ്യാറായത്. ഇതുപോലെ വന്‍തുക വകയിടുന്ന എത്രയോ പദ്ധതികള്‍ അത്രപോലും പണം ചെലവഴിയ്ക്കാതെ അവസാനിയ്ക്കുന്നു. ഇത്തരത്തില്‍ ബാക്കിവരുന്ന പണം എങ്ങോട്ട് പോകുന്നു

അവഗണിയ്ക്കുന്നു
മാതൃകാപരവും അഭിനന്ദനാര്‍ഹവുമായ ഇത്തരം സംഭവങ്ങളെ സോഷ്യല്‍ മീഡിയ പോലും അവഗണിയ്ക്കുന്നു എന്നതാണ് ദുഖകരമായ മറ്റൊരു കാര്യം. പണം തിരികെ നല്‍കി നല്ല മാതൃക വീണ്ടും കാട്ടിയ ഈ ശ്രീധരനും ഡിഎംആര്‍സിയ്ക്കും അഭിമാനിയ്ക്കാം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications