കെ റെയിലില്‍ റിവേഴ്‌സ് ഗിയറിട്ട് ഇ ശ്രീധരന്‍: മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രയോജനപ്രദം
തിരുവനന്തപുരം: കെ റെയിലില്‍ മുന്‍ നിലപാട് മാറ്റി ഇ ശ്രീധരന്‍. കേരളത്തില്‍ അനുയോജ്യമല്ല കെ റെയില്‍ എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ശ്രീധരന്റെ പ്രതികരണം. കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാം. പക്ഷേ മാറ്റങ്ങള്‍ വരുത്തണം. എങ്കില്‍ അത് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസുമായി സ്വന്തം വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു പരാമര്‍ശം ശ്രീധരന്‍ നടത്തിയത്. ഇപ്പോഴുള്ള രീതിയില്‍ കെ റെയില്‍ കേരളത്തിന് ഒട്ടും അനുയോജ്യമല്ല എന്നായിരുന്നു ശ്രീധരന്‍ മുമ്പ് പറഞ്ഞിരുന്നത്.അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നു കെവി തോമസും, ഇ ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. കെ റെയില്‍ അടക്കമുള്ള വിഷയങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ സംസാരിച്ചത്. കേരളത്തിലെ റെയില്‍വേ സംവിധാനങ്ങളും കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

കെ റെയിലില്‍ മാറ്റം വരുത്തിയാല്‍ കേരളത്തില്‍ നടപ്പാക്കാമെന്നാണ് മെട്രോമാന്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍വേയും, സെമി സ്പീഡ് റെയില്‍വേയുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട രൂപരേഖ ഇ ശ്രീധരന്‍ നല്‍കുമെന്നും കെവി തോമസ് പറഞ്ഞു. ഈ രൂപരേഖ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. തുടര്‍ന്ന് മറ്റ് കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം മുന്നോട്ട് പോകുമെന്നും കെവി തോമസ് വ്യക്തമാക്കി.
കെവി തോമസുമായുള്ള കൂടിക്കാഴ്ച്ച സൗഹാര്‍ദപരമായിരുന്നു. റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയില്‍വേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായത്. നിലവിലെ കെ റെയില്‍ പദ്ധതി നടക്കില്ലെന്ന് കെവി തോമസിനെ അറിയിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രി ഈ പദ്ധതി അനുവദിക്കില്ലെന്ന് ശ്രീധരന്‍ പറഞ്ഞു.
ശ്രീധരനെ ഒപ്പം ചേര്‍ത്ത് സംസ്ഥാനത്തെ റെയില്‍ വികസനത്തിലെ തടസ്സങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. വന്ദേഭാരത് വന്നശേഷം ഹൈസ്പീഡ് റെയില്‍വേ വേണമെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ നിലപാട് ഇപ്പോള്‍ പ്രസക്തമല്ല. കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ല. പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. ശ്രീധരന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും കെവി തോമസ് പറഞ്ഞു.












Click it and Unblock the Notifications