കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി? ബിജെപിക്കുളള ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സുരേന്ദ്രൻ

Google Oneindia Malayalam News

കാസര്‍കോട്: ഇ ശ്രീധരന്‍ കേരളത്തില്‍ ബിജെപിക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആണെന്ന് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയാകാന്‍ ഇ ശ്രീധരന്‍ യോഗ്യനാണ് എന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇ ശ്രീധരന്റെ വരവോട് കൂടി നിരവധിപ്പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയില്‍ ചേരാനുളള ഇ ശ്രീധരന്റെ തീരുമാനം പെട്ടെന്ന് സംഭവിച്ചതല്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ 4 മാസങ്ങളായി ഇ ശ്രീധരനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്ന് വരികയായിരുന്നു. ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത് അതിന് ശേഷമാണ് എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

BJP

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ മത്സരിക്കുമെന്ന സൂചനയും കെ സുരേന്ദ്രന്‍ പങ്കുവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് അദ്ദേഹത്തോട് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹവും അക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇ ശ്രീധരനെ മത്സരിപ്പിക്കാനുളള മണ്ഡലം തീരുമാനിക്കുക അദ്ദേഹത്തിന്റെ കൂടി സൗകര്യവും താല്‍പര്യവും പരിഗണിച്ചതിന് ശേഷമായിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. പാലക്കാട് മത്സരിക്കാനാണ് താല്‍പര്യമെന്ന് ഇ ശ്രീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. മഞ്ചേശ്വരത്ത് വിജയസാധ്യതയുളള നിരവധി പ്രാദേശിക നേതാക്കളുണ്ട്. അത് കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് മുതല്‍ ആരംഭിക്കുന്ന ബിജെപിയുടെ വിജയ യാത്രയ്ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
E Sreedharan is best CM candidate for BJP in Kerala, Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X