കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍; അനാസ്ഥ പ്രകടം!! ഓഫീസുകള്‍ അടച്ചുപൂട്ടി, ദു:ഖമുണ്ട്

മുഖ്യമന്ത്രിയെ കാണാന്‍ ശ്രീധരന്‍ അനുമതി തേടിയിരുന്നു. പക്ഷേ, ലഭിച്ചില്ല. ഫെബ്രുവരി അവസാനം വരെ കാത്തിരുന്നു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയത് സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. സര്‍ക്കാരിന്റെ താല്‍പ്പര്യക്കുറവാണ് പിന്‍മാറ്റത്തിന് കാരണം. നിരവധി തവണ ബന്ധപ്പെട്ടിട്ടും സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് ഡിഎംആര്‍സി കഴിഞ്ഞദിവസം സര്‍ക്കാരിന് കത്തയച്ചിരുന്നു. വളരെ നിരാശയോടെയാണ് പിന്‍മാറുന്നതെന്ന് ശ്രീധരന്‍ അറിയിച്ചു...

പലതവണ കത്തയച്ചു

പലതവണ കത്തയച്ചു

പലതവണ സര്‍ക്കാരിന് വിഷയത്തില്‍ കത്തയച്ചിരുന്നുവെന്ന് ശ്രീധരന്‍ പറയുന്നു. പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കരാര്‍ ഒപ്പിടുകയോ പുതുക്കിയ ഡിപിആര്‍ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയോട്

മുഖ്യമന്ത്രിയോട്

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് ലൈറ്റ് മെട്രോ പദ്ധതി ആലോചിച്ചിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ശ്രീധരന്‍ കത്തുനല്‍കിയിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല.

ഓഫീസുകള്‍ പൂട്ടി

ഓഫീസുകള്‍ പൂട്ടി

കത്തിനോട് സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതോടെയാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ഡിഎംആര്‍സി ഓഫീസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. ജീവനക്കാരെ പിന്‍വലിച്ചിട്ടുണ്ട്.

നിരാശയുണ്ടെന്ന് മെട്രോമാന്‍

നിരാശയുണ്ടെന്ന് മെട്രോമാന്‍

സര്‍ക്കാര്‍ നടപടിയില്‍ നിരാശയുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞു. നടുക്കത്തോടെയാണ് പദ്ധതിയില് നിന്ന് ഒഴിയുന്നത്. പദ്ധതിയില്‍ താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്നറിയണമെന്ന് ശ്രീധരന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

7746 കോടിയുടെ പദ്ധതി

7746 കോടിയുടെ പദ്ധതി

ഇരുനഗരങ്ങളിലെയും ഗതാഗതം ശക്തമാക്കാന്‍ 7746 കോടിയുടെ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്. പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് സൂചിപ്പിച്ച് ശ്രീധരന്‍ കഴിഞ്ഞ 28ന് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഉടന്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

കാണാന്‍ അനുമതി ലഭിച്ചില്ല

കാണാന്‍ അനുമതി ലഭിച്ചില്ല

മുഖ്യമന്ത്രിയെ കാണാന്‍ ശ്രീധരന്‍ അനുമതി തേടിയിരുന്നു. പക്ഷേ, ലഭിച്ചില്ല. ഫെബ്രുവരി അവസാനം വരെ കാത്തിരുന്നു. പ്രതികരണം ഇല്ലെന്ന ബോധ്യപ്പെട്ടതിനാലാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതെന്ന് ശ്രീധരന്‍ കത്തില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ കളി

സര്‍ക്കാരിന്റെ കളി

അതേസമയം, ശ്രീധരനെ ഒഴിവാക്കിയത് തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള സ്വകാര്യ കമ്പനിയെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ കളിച്ച തന്ത്രമാണെന്ന് ബിജെപി ആരോപിച്ചു. പ്രതികരിക്കാതെ നിന്ന് ശ്രീധരനെ രാജിവയ്പ്പിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ ആരോപിച്ചു.

ലഖ്‌നൗവില്‍ ഓടിത്തുടങ്ങി

ലഖ്‌നൗവില്‍ ഓടിത്തുടങ്ങി

കേരളത്തിന് ശേഷം ലൈറ്റ് മെട്രോയ്ക്ക് അപേക്ഷ നല്‍കിയ ലഖ്‌നോവില്‍ ട്രെയിന്‍ ഓടിത്തുടങ്ങി. കഴിഞ്ഞ നവംബറില്‍ ഡിഎംആര്‍സി പദ്ധതിയുടെ വിശദമായ രേഖ സമര്‍പ്പിച്ചിരുന്നു. പക്ഷേ, സര്‍ക്കാര്‍ മൂടിവയ്ക്കുകയായിരുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

 എംഎം അക്ബറിന് ജാമ്യമില്ല; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പോലീസ്, മറ്റൊരു കേസ് കൂടി എംഎം അക്ബറിന് ജാമ്യമില്ല; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പോലീസ്, മറ്റൊരു കേസ് കൂടി

 ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍

English summary
E Sreedharan sent letter to Kerala government on Light Metro Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X