കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ ശ്രീധരന്‍ മോദിയുടെ സംഘത്തിലില്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മെട്രോമാന്‍ ഇ ശ്രീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ബിജെപി നേതൃത്വം തന്നെ ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോ ലഭിച്ചാല്‍ മന്ത്രി വാഗ്ദാനം പരിഗണിക്കുമെന്നാണ് ശ്രീധരന്‍ പറഞ്ഞിരുന്നത്.

E Sreedharan

നിലവിലുള്ള സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്ന് ആരേയും മന്ത്രിസഭയില്‍ എടുക്കേണ്ടതില്ലെന്നാണത്രെ തീരുമാനം. എന്നാല്‍ നരേന്ദ്ര മോദി എത് രീതിയിലായിരിക്കും തന്റെ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കു എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല.

മികവ് തെളിയിച്ചവരെ അതാതുവകുപ്പുകളുടെ ചുമതലക്കാരായ മന്ത്രിമാരാക്കുക എന്നത് മോദിയുടെ രീതിയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ റെയില്‍വേമന്ത്രിസ്ഥാനം ഇ ശ്രീധരന് തന്നെയായിരിക്കും എന്നായിരുന്നു വിലയിരുത്തല്‍.

മുന്‍ കരസേന മേധാവി വികെ സിങ്, ഐസിഐസിഐ ചെയര്‍മാന്‍ കെവി കാമത്ത് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് മോദി പരിഗണിച്ചിരുന്നു എന്നാണ് വിവരം. കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് ആരെങ്കിലും എത്തുമോ എന്നകാര്യത്തില്‍ ഇപ്പോഴും തീരുമാനിമായിട്ടില്ല.

സിപിഎം വിട്ട് ബിജെപിക്കൊപ്പം കൂടിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേര് പരിഗണനയിലുണ്ടെന്നാണ് വിവരം. മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാഗംവും ആയ വ്യവസായി രാജീവ് ചന്ദ്രശേഖറിന്റെ പേരും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

English summary
E Sreedharan will not be in Modi's Team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X