അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ മേഖലകളില്‍ പ്രകമ്പനം
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരകളില്‍ ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്. യുറേഷ്യന്‍, ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ കൂടിച്ചേരുന്ന സ്ഥലത്താണ് ഭൂചലനം അനുഭവപ്പെടാറുള്ളത്. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.













Click it and Unblock the Notifications