കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം കുലുങ്ങി; പത്തനംതിട്ടയിലും ആലപ്പുഴയിലും ഭൂചലനം!! വീടുകള്‍ വിണ്ടുകീറി, ഉഗ്ര ശബ്ദവും

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂമി കുലുക്കം അനുഭവപ്പെട്ടതിന് പിന്നാലെ കേരളത്തിലും ചലനം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉഗ്രശബ്ദവും ഇവിടെയുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ സോഷ്യല്‍ മീഡിയകളിലും അനുഭവങ്ങള്‍ പങ്കുവച്ചു. ജമ്മു കശ്മീര്‍, ദില്ലി, ഹരിയാന, കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിലുമുണ്ടായത്. എല്ലായിടത്തും ഒരേസമയം ചലനമുണ്ടായത് ആശങ്ക ഇരട്ടിയാക്കി. പ്രളയദുരിതത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത കേരളത്തിലെ മലയോര മേഖകലളില്‍ വ്യത്യസ്ത പ്രതിഭാസങ്ങള്‍ കാണുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. വിവരങ്ങള്‍ ഇങ്ങനെ....

ആദ്യമുണ്ടായത്

ആദ്യമുണ്ടായത്

രാജ്യത്ത് ആദ്യം ഭൂചലനം അനുഭപ്പെട്ടത് കശ്മീരിലെ കാര്‍ഗിലിനോട് ചേര്‍ന്ന പ്രദേശത്താണ്. പിന്നീട് ഹരിയാനയിലും ചലനമുണ്ടായി. ഇവിടെ അനുഭവപ്പെട്ട ചലനങ്ങള്‍ തീവ്രത കുറഞ്ഞതായിരുന്നു. എന്നാല്‍ അസമില്‍ ശക്തിയേറിയ ഭൂചലനമാണുണ്ടായത്.

20 സെക്കന്റ് നീണ്ടുനിന്നു

20 സെക്കന്റ് നീണ്ടുനിന്നു

അസമിലെ ഭൂചലനം 20 സെക്കന്റ് നീണ്ടുനിന്നു. കെട്ടിടങ്ങളില്‍ നിന്നെല്ലാം ജനങ്ങള്‍ ഇറങ്ങിയോടി. റോഡിലും മറ്റും തടിച്ചുകൂടിയ ജനങ്ങള്‍ പരിഭ്രാന്തരായി. ഈ വേളയില്‍ തന്നെയാണ് ബിഹാര്‍, പശ്ചിമബംഗാള്‍, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെല്ലാം ഭൂചലനമുണ്ടായത്.

കേരളത്തിലും

കേരളത്തിലും

കശ്മീരില്‍ പുലര്‍ച്ച 5.15നായിരുന്നു ചലനം. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഹരിയാനയിലുണ്ടായത്. 10.20ഓടെയാണ് മറ്റു സംസ്ഥാനങ്ങളിലെല്ലാം ഭൂമി കുലുങ്ങിയത്. ഈ വേളയില്‍ തന്നെയാണ് കേരളത്തിലും ഭൂചനമുണ്ടായെന്ന് ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചത്.

എല്ലായിടത്തും കുലുങ്ങി

എല്ലായിടത്തും കുലുങ്ങി

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍, ആദിക്കാട്ടു കുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് എന്നിവിടങ്ങളിലെല്ലാം ചലനമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലായിടത്തും കുലുങ്ങിയത് ആളുകള്‍ക്ക് ആശങ്ക വര്‍ധിക്കാന്‍ കാരണമായി.

ഉഗ്ര ശബ്ദത്തോടെ

ഉഗ്ര ശബ്ദത്തോടെ

ഉഗ്ര ശബ്ദത്തോടെയായിരുന്നു കുലുക്കം. ശബ്ദം കേട്ടെന്ന് നിരവധി പേര്‍ പറഞ്ഞു. ഈ മേഖലകളിലെ ചില വീടുകളിലെ ഭിത്തകള്‍ വിണ്ടുകീറി. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിട്ടില്ല.

ഉദ്യോഗസ്ഥര്‍ പറയുന്നു

ഉദ്യോഗസ്ഥര്‍ പറയുന്നു

മൂന്നില്‍ മുകളിലുള്ള ചലനങ്ങളാണ് റിക്ടര്‍സ്‌കൈലില്‍ രേഖപ്പെടുത്തുക. പത്തനംതിട്ടയിലുണ്ടായ ചലനം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ചെറിയ ചലനമായിരിക്കാമെന്നും കാര്യമാക്കേണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പ്രതികരണം.

വീടൊഴിയാന്‍ പോലീസ്

വീടൊഴിയാന്‍ പോലീസ്

ആലപ്പുഴയിലെ നൂറനാടിനടുത്ത കുടശനാട്ടിലുണ്ടായ ഭൂചലനം പരിഭ്രാന്തി പരത്തി. വലിയ ശബ്ദത്തോടെയായിരുന്നു ചലനം. ശബ്ദം കേട്ടെന്ന് ആളുകള്‍ പറയുന്നു. വീടുകളില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. പൊളിഞ്ഞുവീഴുമെന്ന ആശങ്കയുള്ളതിനാല്‍ ആളുകള്‍ വീടൊഴിയണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

കരകയറുകയാണ് കേരളം

കരകയറുകയാണ് കേരളം

പ്രളയദുരിതത്തില്‍ നിന്ന് കരകയറുകയാണ് കേരളം. ക്യാമ്പുകളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോയിട്ടില്ല. മലയോര മേഖലകളില്‍ വ്യത്യസ്തമായ പ്രതിഭാസങ്ങള്‍ കാണുന്നുണ്ട്. ഭൂമി വിണ്ടുകീറുന്നതും മണ്ണ് ഇടിയുന്നതും നീങ്ങിപോകുന്നതുമെല്ലാം ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

വിചിത്ര പ്രതിഭാസങ്ങള്‍

വിചിത്ര പ്രതിഭാസങ്ങള്‍

ഇടുക്കിയിലാണ് ഭൂമി നീങ്ങുന്നത്. പുരയിടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നീങ്ങിയത് ആശങ്കക്കിടയാക്കിയിരുന്നു. സമാനമായ പ്രതിഭാസം വയനാട്ടിലുമുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമിക്കടിയില്‍ വന്ന മാറ്റമാണ് ഇതിനെല്ലാം കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

തീവ്രത കൂടുതല്‍

തീവ്രത കൂടുതല്‍

ബുധനാഴ്ചയുണ്ടായ കുലുക്കത്തില്‍ ഏറ്റവും തീവ്രത രേഖപ്പെടുത്തിയത് അസമിലാണ്. അസമിലെ കൊക്രാജാറിലുണ്ടായ ചലനത്തിന്റെ തീവ്രത 5.5 ആണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കുലുക്കം അനുഭവപ്പെട്ടു. കൂച്ച് ബിഹാര്‍, ആലിപിര്‍ദുവാര്‍, ഡാര്‍ജലിങ് തുടങ്ങിയ പശ്ചിമ ബംഗാളിലെ ജില്ലകളിലും ചലനമുണ്ടായി.

250 കിലോമീറ്റര്‍ അകലെ

250 കിലോമീറ്റര്‍ അകലെ

തൊട്ടടുത്തായി കിടക്കുന്ന ബിഹാറിലെ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. അസമിലെ ധൂബ്രിയിലുള്ള സപത്ഗ്രാമിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. തൊട്ടുപിന്നാലെയാണ് സിക്കിം, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം കുലുക്കം അനുഭവപ്പെട്ടത്.

സംസ്ഥാനങ്ങള്‍ ഞെട്ടി!! ഒരേസമയം ഭൂമി കുലുങ്ങി; കൊല്‍ക്കത്തയും ദില്ലിയും പട്‌നയും വിറച്ചുസംസ്ഥാനങ്ങള്‍ ഞെട്ടി!! ഒരേസമയം ഭൂമി കുലുങ്ങി; കൊല്‍ക്കത്തയും ദില്ലിയും പട്‌നയും വിറച്ചു

English summary
Earthquake in Kerala, Hits Assam's Kokrajhar, Tremors Felt In Bengal And Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X