തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം; 3.3 തീവ്രത രേഖപ്പെടുത്തി..നിരവധി വീടുകളിൽ വിള്ളൽ
തൃശൂര്‍; പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം.റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തൃശൂരില്‍ പീച്ചി,ചിമ്മിനി, വാഴാനി,പട്ടിക്കാട് മേഖലയിലും പാലക്കാട് കിഴക്കാഞ്ചേരിയിലെ മലയോര മേഖലയായ പാലക്കുഴിയിലുമാണ് ഭൂചലനം ഉണ്ടായത്.
കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു കുലുക്കം അനുഭവപ്പെട്ടത്.പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി.ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ കട്ടിലുകൾ ചലിച്ചതോടെയാണ് ഭൂചലനമാണെന്ന് നാട്ടുകാർ മനസിലാക്കിയത്. ഇതോടെ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. അഞ്ച് സെക്കന്റ് നേരത്തോളം ചലനം ഉണ്ടായതായി സമീപവാസികൾ പറയുന്നു. ഭൂചലനത്തിൽ നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ആളപായങ്ങൾ ഒന്നുമില്ല
പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്
അതേസമയം ചൊവ്വാഴ്ചയും നേരിയ രീതിയിൽ സമീപ പ്രദേശങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം നേരിയ ഭൂചലനമായതിനാൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് അധികൃതർ അറിയിച്ചു .












Click it and Unblock the Notifications