Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതികൾക്ക് പിന്നാലെ ഭൂകമ്പഭീതിയും; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ

മലപ്പുറം: പ്രളയക്കെടുതികൾ മാറിവരുന്നതിനിടെ സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഭൂകമ്പഭീതിയും. മലപ്പുറം മമ്പാട് കൊങ്ങല്ലൂർ പൂച്ചക്കുന്ന് പാറയിലെ വീടുകളിൽ വിള്ളൽ ഏർപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണം. ഭൂചലനം ഉണ്ടായതാണോ വിള്ളലിന് കാരണമെന്ന് സംശയമുണ്ട്.

പ്രദേശത്തെ എഴു വീടുകൾക്കാണ് വിള്ളലുണ്ടായത്. രാത്രി വീട്ടിലെ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും താഴെ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഞെട്ടിയുണർ‌ന്നത്. നേരിയ രീതിയിൽ കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. വീടിന്റെ ഭിത്തിയിൽ വിള്ളലും കണ്ടെത്തി.

tremor

പൂച്ചക്കുന്നിന് മുകളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് ഏഴോളം വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. പൂച്ചക്കുന്നിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനായി തൊട്ടടുത്ത സ്കൂളുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതേസമയം മലപ്പുറത്ത് വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്നലെ കാളികാവ് മുത്തൻ തണ്ട് പാലം ഒലിച്ചുപോയിരുന്നു. കാളികാവ്,ചോക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+