കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിലെ നിക്ഷേപാന്തരീക്ഷം തകരുകയാണെന്നും ഈസ് ഓഫ് ഡൂയിംങ് ബിസിനസ് റാങ്കിംഗിൽ കേരളം പിന്നോട്ടടിച്ചിരിക്കുകയാണെന്നുമുള്ള ഉമ്മൻചാണ്ടിയുടെ വാദത്തെ തള്ളി ധനമന്ത്രി തോമസ് ഐസക്. റാങ്കിംങ് കണക്കുകൂട്ടുന്ന രീതിയെക്കുറിച്ചുള്ള കേരളത്തിന്റെ ഗൗരവമായ വിമർശനങ്ങൾ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ തന്നെ കേന്ദ്രസർക്കാരിന് എഴുതിയിട്ടുണ്ട്. എങ്ങനെയാണ് 2017ൽ 21-ാം സ്ഥാനമുണ്ടായിരുന്ന കേരളം 2019 ൽ 28-ാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടതെന്ന് വിശദീകരിക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിന്റേതാണ്. റാങ്ക് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതല്ലാതെ ഇതു സംബന്ധിച്ച് ഒരു വിശദീകരണം നൽകാൻ ഇതുവരെ അവർ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ശരാശരിയേക്കാൾ ഉയർന്നതാണ്

ശരാശരിയേക്കാൾ ഉയർന്നതാണ്

കേരളത്തിലെ നിക്ഷേപാന്തരീക്ഷം തകരുകയാണെന്നും ഈസ് ഓഫ് ഡൂയിംങ് ബിസിനസ് റാങ്കിംഗിൽ കേരളം പിന്നോട്ടടിച്ചിരിക്കുകയാണെന്നുമുള്ള ഉമ്മൻചാണ്ടിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഇതാണ് സാഹചര്യമെങ്കിൽ കേരളത്തിലെ സാമ്പത്തിക വളർച്ചയിൽ പ്രതിഫലിക്കണമല്ലോ. എന്നാൽ അവിടെ നമുക്ക് തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് കാണാൻ കഴിയുന്നത്.1) യുഡിഎഫ് ഭരണകാലത്ത് ശരാശരി വാർഷിക വരുമാന വളർച്ചാ നിരക്ക് 4.9 ശതമാനം വീതമാണ്. 2016-17 / 2017-18 കാലയളവിൽ വരുമാന വളർച്ചാ നിരക്ക് 7.2 ശതമാനമായി ഉയർന്നു. യുഡിഎഫ് കാലത്തെ വളർച്ച ദേശീയ ശരാശരിയേക്കാൾ താഴ്ന്നതായിരുന്നതെങ്കിൽ ഇപ്പോൾ ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ്.

ജയരാജൻ എഴുതിയിട്ടുണ്ട്

ജയരാജൻ എഴുതിയിട്ടുണ്ട്

2) 2014-15 ൽ സംസ്ഥാന വരുമാനത്തിന്റെ 9.8 ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. 2018-19 ൽ അത് 13.9 ശതമാനമായി ഉയർന്നു. 3) 2014-15 ദേശീയ വ്യവസായ ഉൽപ്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായിരുന്നു. 2018-19 ൽ അത് 1.6 ശതമാനമായി ഉയർന്നു.പിന്നെ എന്തുകൊണ്ട് ദേശീയ ഈസ് ഓഫ് ഡൂയിംങ് ബിസിനസ് റാങ്കിൽ കേരളം പിന്നോട്ടുപോയി? റാങ്കിംങ് കണക്കുകൂട്ടുന്ന രീതിയെക്കുറിച്ചുള്ള കേരളത്തിന്റെ ഗൗരവമായ വിമർശനങ്ങൾ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ തന്നെ കേന്ദ്രസർക്കാരിന് എഴുതിയിട്ടുണ്ട്.

ആക്ഷേപം ഉന്നയിച്ചിരുന്നു

ആക്ഷേപം ഉന്നയിച്ചിരുന്നു

എങ്ങനെയാണ് 2017ൽ 21-ാം സ്ഥാനമുണ്ടായിരുന്ന കേരളം 2019 ൽ 28-ാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടതെന്ന് വിശദീകരിക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിന്റേതാണ്. റാങ്ക് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതല്ലാതെ ഇതു സംബന്ധിച്ച് ഒരു വിശദീകരണം നൽകാൻ ഇതുവരെ അവർ തയ്യാറായിട്ടില്ല. പല സംസ്ഥാനങ്ങളും സുതാര്യതയെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

ഗൗരവമായ വിമർശനങ്ങൾ

ഗൗരവമായ വിമർശനങ്ങൾ

ലോകബാങ്ക് രാജ്യങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന റാങ്ക് പട്ടികയെക്കുറിച്ചും ഇതുപോലെ ഗൗരവമായ വിമർശനങ്ങൾ ഉയർന്നുവന്നതിന്റെ പശ്ചാത്തലത്തിൽ ലോകബാങ്ക് ആഗോള അവലോകന റിപ്പോർട്ട് പ്രസിദ്ധീകരണം താൽക്കാലികമായി കഴിഞ്ഞ വർഷം മുതൽ നിർത്തിവയ്ക്കേണ്ടിവന്നു എന്നതും പ്രസ്താവ്യമാണ്. ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് ആ രാജ്യങ്ങളിലെ റാങ്കിംങിലും മാറ്റം വരുത്തി എന്നായിരുന്നു ആക്ഷേപം. ചിലിയോട് മാപ്പുപറയേണ്ടിപോലും വന്നു.

യുപിക്കും കേരളത്തിനും വന്നത്

യുപിക്കും കേരളത്തിനും വന്നത്

കേന്ദ്രസർക്കാരിന്റെ പുതിയ റിപ്പോർട്ടിലെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട രണ്ട് മാറ്റങ്ങൾ യുപിക്കും കേരളത്തിനും വന്ന സ്ഥാനചലനങ്ങളാണ്. 2017-18 ൽ 12-ാം സ്ഥാനത്തായിരുന്ന ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തേയ്ക്ക് ചാടിക്കയറി. കേരളമാവട്ടെ മുൻപു പറഞ്ഞപോലെ 21-ാം സ്ഥാനത്തു നിന്നും 28-ാം സ്ഥാനത്തേയ്ക്ക് ഇടിഞ്ഞു. ഇതൊരു വിരോധാഭാസമാണ്.1) യുപിയിലെ വൻകിട സ്വകാര്യനിക്ഷേപ പ്രോജക്ടുകളുടെ എണ്ണം 2017-18 ൽ 165 ആയിരുന്നത് 2018-19 ൽ 108 ആയും 2019-20 ൽ 55 ആയും കുറയുകയാണുണ്ടായത്. കേരളത്തിലാവട്ടെ 2017-18 ൽ വൻകിട നിക്ഷേപ പ്രോജക്ടുകളുടെ എണ്ണം 22 ഉം, 2018-19 ൽ 27 ഉം, 2019-20 ൽ 24 ഉം വീതമായിരുന്നു.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത്

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത്

2) ദേശീയ അപ്ലൈഡ് ഇക്കണോമിക്സ് റിസർച്ച് (NCAER), സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പൊട്ടൻഷ്യൽ (SIPI), സൂചികയിൽ കേരളത്തിന്റേത് 47.4 ൽ (2017) നിന്നും 48.9 (2018) ലേയ്ക്ക് മെച്ചപ്പെട്ടു. യുപിയുടേതാകട്ടെ 34.4 ൽ നിന്നും 39.9 ആയിട്ടേ ഉയർന്നിട്ടുള്ളൂ.യുപിയുടെ റാങ്കിംങ് രാഷ്ട്രീയ സ്വാധീനത്തിലാണെന്ന് വലിയ ആക്ഷേപമാണുള്ളത്.ഇനി ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ ഈസ് ഓഫ് ഡൂയിംങ് ബിസിനസ് പ്രകടനം എന്തായിരുന്നുവെന്നു നോക്കാം. സ്കോറുകൾ നിർണ്ണയിക്കുന്നതിന് 340 ഘടകങ്ങളാണ് അന്ന് ഉപയോഗിച്ചിരുന്നത്. 2015 ൽ 23 ശതമാനം ഘടകങ്ങൾ കേരളം പൂർത്തീകരിച്ചിരുന്നു. 2016 ൽ ഇത് 27 ശതമാനമായി. 2017 ൽ 45 ശതമാനമായി. 2019 ൽ പരിഗണിക്കുന്ന ഘടകങ്ങളുടെ എണ്ണം 187 ആയി കേന്ദ്രസർക്കാർ ക്രോഡീകരിച്ചു. ഇവയിൽ 83 ശതമാനവും ഇന്ന് കേരളം പൂർത്തീകരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ കാലത്തെ അപേക്ഷിച്ച് കേരളത്തിൽ ഈസ് ഓഫ് ഡൂയിംങ് ബിസിനസ് മുന്നോട്ടാണോ പിന്നോട്ടാണോ പോയിട്ടുള്ളതെന്ന് ഇനി നിങ്ങൾ തീരുമാനിക്കുക.

Recommended Video

cmsvideo
കേരളത്തില്‍ വീണ്ടും ഒരു മന്ത്രിക്ക് കൊവിഡ് | Oneindia Malayalam‌
പരിഹാസ്യനാകരുത്

പരിഹാസ്യനാകരുത്

റാങ്കിംങിൽ നാം പുറകോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18-ാം സ്ഥാനത്തു നിന്നും 21-ാം സ്ഥാനത്തേയ്ക്ക് വീണു. ഇപ്പോൾ 28-ാം സ്ഥാനത്തേയ്ക്കും. 100 ഇന പരിപാടിയുടെ ഭാഗമായി ഏകജാലക സംവിധാനം അതിന്റെ പൂർണ്ണതയിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അപ്പോഴേയ്ക്കും കേന്ദ്രസർക്കാരിന്റെ വിശദീകരണം വരുമായിരിക്കും. ഇനിയും വരുത്തേണ്ട മാറ്റങ്ങൾ നമുക്ക് ഏറ്റെടുക്കാം.
അതിനിടയിൽ കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കെഎസ്ഇബി എന്നിവയുടെയെല്ലാം നഷ്ടം കൂട്ടിച്ചേർത്ത് കേരളത്തിലെ വ്യവസായ പൊതുമേഖലകൾ മുഴുവൻ നഷ്ടത്തിലാണെന്ന് സ്ഥാപിച്ച് ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്. പൊതുമേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ കേരളത്തിലെ ഏത് കുഞ്ഞുകുട്ടിയോടും ചോദിച്ചാൽ അറിയാവുന്ന കാര്യമല്ലേ. എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?

പുതിയ വിദ്യാഭ്യാസ നയം; പഠനം ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുക്കരുതെന്ന് പ്രധാനമന്ത്രി<br />പുതിയ വിദ്യാഭ്യാസ നയം; പഠനം ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുക്കരുതെന്ന് പ്രധാനമന്ത്രി

രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കിരോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി

English summary
ease of doing bussiness ranking; Thomas isaac mocks Oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X