കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യാശയുടെ ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ സമൂഹം

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പ്രത്യാശയുടെ ഈസ്റ്റര്‍ ആഘോഷിച്ചു. പീഡനാനുഭവത്തിന്റെയും ഉപവാസ പ്രാര്‍ഥനകളുടെയും നാളുകള്‍ പിന്നിട്ട ശേഷമാണ് വിശ്വാസികള്‍ യേശുവിന്റെ ഉയിര്‍ത്തെഴുനേല്‍പ്പ് ദിനം കൊണ്ടാടിയത്. കേരളത്തിലെ ദേവാലയങ്ങൡലെല്ലാം ആഘോഷ പൂര്‍ണമായ പ്രാര്‍ഥനശുശ്രൂഷകള്‍ നടന്നു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പാതിര കുര്‍ബാനയ്ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസെപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. മലങ്കര ബസിലിക്കയില്‍ നടന്ന കുര്‍ബനായ്ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കത്തോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.

Easter

കൊച്ചി മറൈന്‍ ഡ്രൈവിലെ സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന പ്രാര്‍ഥന കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേതൃത്വം നല്‍കി. ശേശു ക3ിസ്തും കുരിശുമരണം വരിച്ച ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈസ്റ്റര്‍. 50 ദിവസത്തെ നോമ്പാചരണവും ഓശാന ഞായറിനാരംഭിച്ച വിശുദ്ധവാരത്തിനുമാണ് പരിസമാപ്തിയാകുന്നത്.

English summary
Christians in Kerala today joined their brethren the world over in celebrating Easter to mark the resurrection of Jesus Christ after crucifixion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X