കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള; കേരളത്തില്‍ നാലുപേര്‍ നിരീക്ഷണത്തില്‍

  • By Gokul
Google Oneindia Malayalam News

കോഴഞ്ചേരി: വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയ നാലുപേരെ എബോള രോഗത്തിന്റെ പേരില്‍ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. ലോസ് ഏഞ്ചല്‍സ്, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് നിരീക്ഷണത്തില്‍. നാലുപേരും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് കേരളത്തിലെത്തിയത്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം സംശയം തോന്നിയവരുടെ പേരുവിവരങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുകയായിരുന്നു. ആരോഗ്യ വകുപ്പ് അതാത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വ്യക്തികളെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ebola

പത്തനംതിട്ട ജില്ലയിലെ കോയിപ്രം പുല്ലാട് സ്വദേശിയായ വ്യക്തിയെ നിരീക്ഷണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഡിഎംഒയിലേക്ക് ആരോഗ്യ ഡയറക്ടറേറ്റില്‍ നിന്ന് ഇ മെയില്‍ സന്ദേശം ലഭിച്ചിരിന്നു. ലോസ് ഏഞ്ചല്‍സിനിന്നും എത്തിയ ആളാണിത്. എന്നാല്‍ അമേരിക്കയില്‍ രോഗം വ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇദ്ദേഹത്തിന്റെ രോഗലക്ഷണങ്ങള്‍ എബോളയുടെതായിരിക്കില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

മറ്റു മൂന്നുപേരെക്കുറിച്ചും ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്. പശ്ചിമാഫ്രിക്കയില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധനയിലൂടെ മാത്രമേ ആളുകളെ കടത്തുവിടുന്നുള്ളു. രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

English summary
Ebola; 4 Malayalees are under observation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X