എബോള കേരളത്തിലെത്തുമോ... 125 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ആയിരങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന എബോള എന്ന ഭീകര രോഗം കേരളത്തിലേക്കും എത്തുമോ. ഏവരും ഭയന്നതുപോലെ രോഗം ബാധിച്ചിരുന്ന ഒരാള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു.
കേരളവും എല്ലാ പ്രതിരോധ നടപടികളുമായി സജ്ജമാണ്. സംസ്ഥാനത്ത് 125 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.

നിലവിലെ സാഹചര്യത്തില്‍ ഭയക്കാനൊന്നും ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് 125 പേരെ നിരീക്ഷിക്കുന്നതെന്നാണ് പറയുന്നത്.
ഗിയന,സിയറ ലിയോണ, ലൈബീരിയ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ 30 ദിവസം നിരീക്ഷിക്കും. എബോള വ്യാപിക്കാന്‍ തുടങ്ങിയതോടെ പശ്ചിമാഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 673 പേരെ ആരോഗ്യവകുപ്പ് നീരീക്ഷിച്ച് വരികയാണ്. ഇവരില്‍ 373 പേര്‍ക്ക് രോഗബാധയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
ദില്ലിയില്‍ എബോള രോഗബാധിതന്‍ എത്തിയത് വലിയ ഭീതിയാണ് പരത്തിയിട്ടുള്ളത്. എന്നാല്‍ ഇയാള്‍ രോഗം ഭേദമായാണ് തിരിച്ചെത്തിയത് എന്നാണ് വിവരം. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. തുറമുഖങ്ങളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.












Click it and Unblock the Notifications