കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടില്‍ നിന്ന് ഒഴിവ് വരുന്ന ആറ് രാജ്യസഭ സീറ്റുകളിലേക്ക് അടുത്ത മാസം 18 ന് വോട്ടെുപ്പ് നടക്കും. സിപിഐ ദേശീയ സെക്രറി ഡി രാജയടക്കം തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച്പേരുടെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഡിഎംകെ നേതാവ് കനിമൊഴി രാജ്യസഭംഗത്വം രാജിവെച്ചിരുന്നു. അങ്ങനെ ആറ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

<strong> കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ: മകനെ കാണാതായിട്ടും രാജ്യം രക്ഷിക്കാനുള്ള ആ വലിയ മനസ് ഉണ്ടല്ലോ</strong> കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ: മകനെ കാണാതായിട്ടും രാജ്യം രക്ഷിക്കാനുള്ള ആ വലിയ മനസ് ഉണ്ടല്ലോ

അണ്ണാഡിഎംകെയ്ക്കും ഡിംഎംകെ സഖ്യത്തിനും മൂന്ന് വീതം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും അസമില്‍ നിന്ന് രാജ്യാസഭാംഗമായ മന്‍മോഹന്‍ സിങ്ങിന്‍റെ കാലാവധി തീര്‍ന്നിരിക്കുകയാണ്. അതിനാല്‍ തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിങിനെ രാജ്യസഭയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ഡിഎംകെ ഇതുവരെ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കുടൂതല്‍ വിവരങ്ങള്‍ ഇങ്ങനെ..

സിപിഐക്ക് സീറ്റില്ല

സിപിഐക്ക് സീറ്റില്ല

രാജ്യസഭാഗംത്വ കാലവാധി തീരുന്നവരില്‍ ഒരാള്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ്. സിപിഐക്ക് ലോക്സഭയിലേക്ക് രണ്ട് സീറ്റുകള്‍ നല്‍കിയതിനാല്‍ രാജ്യസഭയിലേക്ക് അവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ഡിഎംകെ തീരുമാനം. അതിനാല്‍ ഡി രാജ ഇത്തവണ രാജ്യസഭയിലേക്ക് എത്തില്ല. ഒരു സീറ്റ് വൈക്കോയുടെ എഡിഎംകെയ്ക്ക് നല്‍കാമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഡിഎംകെ സമ്മതിച്ചതാണ്. വൈക്കോ തന്നെയായിരിക്കും എഡിഎംകെയുടെ സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് ശ്രമം മന്‍മോഹന്

കോണ്‍ഗ്രസ് ശ്രമം മന്‍മോഹന്

വിജയമുറപ്പുള്ള ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒരെണ്ണം സ്വന്തമാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് സീറ്റ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ടുജി വിവാദകാലത്ത് തള്ളിപ്പറഞ്ഞ മന്‍മോഹന്‍ സിങ്ങിന് സീറ്റ് നല്‍കുന്നതിന് ഡിഎംകെയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ട്. വിഷയത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മന്‍മോഹന്‍ സിങ്ങിനായി കോണ്‍ഗ്രസ് നേതൃത്വം ഡിഎംകെയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയേക്കും.

ഒരു സീറ്റ് വൈകോയ്ക്ക്

ഒരു സീറ്റ് വൈകോയ്ക്ക്

പാര്‍ട്ടിയിലെ എതിര്‍പ്പിനെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്‍മോഹന്‍ സിങിന് പകരം മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാമെന്ന ധാരണ ഡിഎംകെ മുന്നോട്ടുവെച്ചേക്കും. മറുവശത്ത് അണ്ണാഡിഎംകെയുടെ വിജയമുറപ്പുള്ള സീറ്റുകളില്‍ ഒരെണ്ണം ബിജെപി ആവശ്യപ്പെട്ടേക്കും. ലോക്സഭാ സമയത്തുണ്ടാക്കിയ ധാരണപ്രകാരം ഒരു സീറ്റ് പാട്ടാളിമക്കള്‍ കക്ഷിക്കും എഡിഎംകെ നല്‍കേണ്ടതുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ വിജയമുറപ്പുള്ള മൂന്നില്‍ രണ്ട് സീറ്റുകള്‍ വിട്ടുല്‍കേണ്ട സാഹചര്യം അണ്ണാ ഡിഎംകെയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.

ബിജെപിയുടെ ആവശ്യം

ബിജെപിയുടെ ആവശ്യം

ഒഴിവ് വരുന്ന 6 സീറ്റുകളില്‍ 4 എണ്ണം അണ്ണാഡിഎംകെയുടേതാണ്. ശേഷിക്കുന്ന 2 ല്‍ ഒരോന്ന് വീതം ഡിഎംകെയുടേകും സിപിഐയുടേതുമാണ്. ബിജെപിക്കും പിഎംകെയ്ക്കും ഒരോ സീറ്റ് നല്‍കിയാല്‍ 4 ന് പകരമായി ഒരു അംഗത്തിനെ മാത്രമെ അണ്ണാഡിഎംകെയ്ക്ക് രാജ്യസഭയില്‍ എത്തിക്കാനാവു. ലോക്സഭ തിരഞ്ഞെടുപ്പിലും ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ രണ്ട് സീറ്റുകള്‍ സഖ്യകക്ഷിക്ക് വിട്ടുകൊടുക്കേണ്ടതുണ്ടോയെന്ന് പാര്‍ട്ടിചര്‍ച്ച ചെയ്യും. ധാരണയുള്ളതിനാല്‍ പിഎംകെയ്ക്ക് സീറ്റ് നല്‍കിയേക്കും. ബിജെപിയോട് അടുത്ത അവസരം വരെ കാത്തുനില്‍ക്കാനാവും അണ്ണാ ഡിഎംകെ ആവശ്യപ്പെടുക.

എഐഎഡിഎംകെ123

എഐഎഡിഎംകെ123

22 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 13 എണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതോടെയാണ് മൂന്ന് രാജ്യസഭാംഗങ്ങളെ വിജയിപ്പിക്കാനുള്ള അംഗസഖ്യ ഡിഎംകെ സഖ്യത്തിന് ലഭിച്ചത്. 108 എംഎല്‍എമാരുടെ പിന്തുണയാണ് ഡിഎംകെ സഖ്യത്തിലുള്ളത്. എഐഎഡിഎംകെ സഖ്യത്തില്‍ 123 എംഎല്‍എമാര്‍ ഉണ്ട്. ഒരു രാജ്യസഭാംഗത്തെ വിജയിപ്പിക്കാന്‍ 34 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. 18 ന് നടക്കുന്ന വോട്ടെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജുലൈ എട്ടാണ്.

English summary
ec announces Rajya Sabha polls dates in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X