കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്തിൽ ഇഡിയുടെ പുതിയ നീക്കം, ശിവശങ്കറിനേയും സ്വപ്നയേയും ഒരുമിച്ച് ചോദ്യം ചെയ്യും

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനേയും എം ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുളള അനുവാദം തേടി ഇഡി കോടതിയെ സമീപിച്ചു.

ഒരു ധിക്കാരിയുടെ ഗര്‍വ്വും ബുദ്ധിശൂന്യതയും, സ്ത്രീ ലമ്പടന്റെ രൂപം, സിദ്ധിഖിനെതിരെ ടിജെഎസ് ജോര്‍ജ്ഒരു ധിക്കാരിയുടെ ഗര്‍വ്വും ബുദ്ധിശൂന്യതയും, സ്ത്രീ ലമ്പടന്റെ രൂപം, സിദ്ധിഖിനെതിരെ ടിജെഎസ് ജോര്‍ജ്

മൂന്ന് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണം എന്നാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. ഇഡിയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സ്വപ്‌ന സുരേഷിന്റെ ലോക്കറിലുളള കണക്കില്ലാത്ത പണവുമായി ബന്ധപ്പെട്ടാണ് ഇഡി മറ്റ് പ്രതികള്‍ക്കൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
gold

സ്വപ്‌ന സുരേഷിന്റെ പക്കലുളള പണവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ ഇടപെടലുകള്‍ നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പണത്തില്‍ ശിവശങ്കറിനും ഉടമസ്ഥത ഉണ്ടോ എന്ന് ഇഡിക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സ്വപ്‌ന സുരേഷിനേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. നവംബര്‍ 5 വരെയാണ് കോടതി ഇഡിക്ക് ശിവശങ്കരന്റെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍ തുടരുകയാണ്. അതേസമയം ഇഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇഡി കസ്റ്റഡിയിലെടുത്ത ദിവസം ശിവശങ്കര്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇന്നലെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധന നടത്തി. ശിവശങ്കറിന് ചികിത്സയും വിശ്രമവും ഉറപ്പാക്കണം എന്ന് കസ്റ്റഡിയില്‍ വിടുമ്പോള്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചിരുന്നു.

ഓരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവാദമുളളൂ. ഇനി 5 ദിവസം മാത്രമാണ് ഇഡിക്ക് മുന്നില്‍ ബാക്കിയുളളത്. ശിവശങ്കര്‍ ചോദ്യങ്ങളോട് നിസ്സഹകരണം തുടരുകയാണ് എങ്കില്‍ കടുത്ത നടപടികളിലേക്ക് ഇഡി കടന്നേക്കും. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമ പ്രകാരം ശിവശങ്കറിന്റെ ബിനാമി നിക്ഷേപം എന്ന് സംശയിക്കുന്ന അത് സ്വത്തും അന്വേഷണം തീരും വരെ മരവിപ്പിക്കാന്‍ ഇഡിക്ക് സാധിക്കും.

English summary
ED approaches Court asking permission for custody of Swapna Suresh, Sandeep and Sarith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X