Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല; പ്രതികാര രാഷ്ട്രീയമെന്ന് പത്മജ വേണുഗോപാൽ

തൃശൂർ: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിരന്തരമായി ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് അഞ്ചാം തവണയാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് വേണ്ടി ഇഡിക്ക് മുന്നിൽ ഹാജരായത്. രാഹുൽ ഗാന്ധിക്കെതിരെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധത്തിലാണ്. രാഹുൽ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ പ്രതികരിച്ചു

പത്മജ വേണുഗോപാലിന്റെ പ്രതികരണം: 'അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ED ക്ക് ലഭിക്കും.. ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ ആയ രാഹുൽ ഗാന്ധിയെ 4 ദിവസം ആയി ചോദ്യം ചെയ്തിട്ടും ED ക്ക് ഒരു കൃത്രിമവും കാണാൻ കഴിയുന്നില്ല.. 5ആം ദിവസം വീണ്ടും ഇന്ന് ചോദ്യം ചെയ്യുന്നു.. രാഹുൽ ഗാന്ധിയെ ED ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

rahul

നാഷണൽ ഹെറാൾഡ് എന്ന കോൺഗ്രസിന്റെ ജിഹ്വ ആയ മുഖപത്രം സാമ്പത്തികമായി തകർച്ചയെ നേരിട്ടപ്പോൾ അതിന്റ തുടർ നടത്തിപ്പ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി ഏറ്റെടുത്തു... കോൺഗ്രസുകാർക്ക് ആർക്കും ഇതിൽ പരാതിയില്ല, പരാതിക്കാരൻ BJP ക്കാരൻ ആയ സുബ്രമണ്യം സ്വാമി...

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി "നോട്ട് ഫോർ പ്രോഫിറ്റ് " (Not for Profit )വിഭാഗം ആയ കമ്പനി ആണ്... അതായത് ഈ കമ്പനി ഉടമകൾക്ക് ഇതിൽ നിന്ന് ലാഭം എടുക്കാൻ കഴിയില്ല, ഇവർക്ക് ഇത് വിൽക്കാനും കഴിയില്ല എന്നതാണ് നിയമം...ചുരുക്കി പറഞ്ഞാൽ സോണിയയും രാഹുലും പാർട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു.. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി ചില സാങ്കേതിക നിയമ പ്രശ്നങ്ങളുടെ പേരിൽ മാത്രം ആണ്...
ആ പരാതിയിൽ കഴമ്പില്ല എന്നു കണ്ട് 2016 ൽ ED സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കുറ്റവിമുക്തരാക്കി റിപ്പോർട്ട്‌ നൽകി...

ഇപ്പോൾ വീണ്ടും ഈ കേസ് കോൺഗ്രസിനെ തകർക്കാൻ മോദി ഗവൺമെന്റ് ആയുധമാക്കുന്നു... കാരണം മോദിയുടെ ദുർഭരണത്തിനെതിരെ ധീരമായി പോരാടുന്ന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നരേന്ദ്ര മോദിയും ബിജെപി യും ഭയപ്പെടുന്നു.... സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ഉള്ള നരേന്ദ്രമോദിയുടെയും കൂട്ടാളികളുടെയും ഈ പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നേരിടും... സത്യമേവ ജയതേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+