കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷിന് കുരുക്ക് മുറുക്കി ഇഡി, ലഹരി മരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കുമെന്ന് സൂചന

Google Oneindia Malayalam News

ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് കോടതി വിട്ടിരിക്കുന്നത്. ലഹരി മരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ മറയാക്കി ബിനീഷ് കോടിയേരി കളളപ്പണം വെളുപ്പിച്ചു എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

തൃശൂർ പിടിക്കാൻ നടൻ ദേവൻ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, അണിയറയിൽ നീക്കങ്ങൾതൃശൂർ പിടിക്കാൻ നടൻ ദേവൻ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, അണിയറയിൽ നീക്കങ്ങൾ

കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ബിനീഷ് കോടിയേരിക്ക് എതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ബെംഗളൂരു ലഹരി മരുന്ന് കേസിന് വിവാദ സ്വര്‍ണ്ണക്കടത്ത് കേസുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായി മുഹമ്മദ് അനൂപിന് ബന്ധമുണ്ട്. ഇവര്‍ നിരവധി തവണ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സ്വപ്‌ന സുരേഷ് ബെംഗളുരുവില്‍ വെച്ച് അറസ്റ്റിലായ ദിവസവും ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

bineesh

ഇതോടെ സ്വര്‍ണ്ണക്കടത്തും ലഹരി മരുന്ന് കേസും തമ്മിലുളള ബന്ധവും അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ലഹരി മരുന്ന് കേസിലെ അന്വേഷണം മലയാളം സിനിമാ രംഗത്തേക്ക് കൂടിയാണ് കടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നട സിനിമാ രംഗത്തുളള പ്രമുഖര്‍ ഇതിനകം ലഹരി മരുന്ന് കേസില്‍ പിടിയിലായിട്ടുളളതാണ്. അനൂപ് മുഹമ്മദിന് മലയാള സിനിമാ രംഗത്തും ഇടപാടുകള്‍ ഉളളതായി സംശയിക്കുന്നുണ്ട്.

Recommended Video

cmsvideo
മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ബാംഗ്ലൂരിൽ അറസ്റ്റിൽ

തിരഞ്ഞെടുപ്പിൽ പുത്തൻ നീക്കങ്ങൾ, കേരളം പിടിക്കാൻ ഉറച്ച് കോൺഗ്രസ്, 4 തവണക്കാർക്ക് സീറ്റ് നൽകില്ലതിരഞ്ഞെടുപ്പിൽ പുത്തൻ നീക്കങ്ങൾ, കേരളം പിടിക്കാൻ ഉറച്ച് കോൺഗ്രസ്, 4 തവണക്കാർക്ക് സീറ്റ് നൽകില്ല

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അനൂപ് മുഹമ്മദിന്റെ നേതൃത്വത്തിലുളള സംഘം സിനിമാ മേഖലയിലേക്ക് ലഹരി ഒഴുക്കിയെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. മലയാള സിനിമയില്‍ നേരത്തെ ഉണ്ടായിരുന്ന ലഹരി മരുന്ന് കേസുകള്‍ അടക്കം എന്‍സിബി പരിശോധിച്ചേക്കും. ബിനീഷ് കോടിയേരിക്ക് മലയാള സിനിമാ രംഗത്ത് വിപുലമായ ബന്ധങ്ങള്‍ ആണുളളത്. നിലവില്‍ കളളപ്പളള നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ ആണ് ബിനീഷിന് മേല്‍ ചുമത്തിയിരിക്കുന്നത്. 5 ലക്ഷം രൂപ പിഴയും 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ. എന്‍സിബിയും ബിനീഷ് കോടിയേരിക്ക് എതിരെ കേസെടുത്തേക്കും.

പിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻപിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻ

English summary
ED continue questioning Bineesh Kodiyeri in Bengaluru Drug Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X