കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ നാല് ദിവസം കൂടി ഇഡി കസ്റ്റഡിയില്‍;തിരുവനന്തപുരത്ത് എത്തിക്കും

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ നാല് ദിവസത്തേക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌കോടതിയാണ് പ്രതികളെ ഈ മാസം പതിനാലുവരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി അന്വേഷണസംഘത്തിന്റെ ആവശ്യം.

പ്രതികള്‍ക്ക് ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന മൊഴി വിശദമായി പരിശോധിച്ചുവരികയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയെ അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതിനാലാണ് ഇഡി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

swapna

എന്നാല്‍ ശനിയാഴ്ച്ച പൊതു അവധി ആയതിനാല്‍ തന്നെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില്‍ നല്‍കാമെന്ന് കോടതി അറിയിച്ചെങ്കിലും വെള്ളിയാഴ്ച്ച മതിയെന്ന് അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച്ചയാണ് സ്വപ്‌ന സുരേഷിന്റെ ജാമ്യഹരജി കൊച്ചി എന്‍ഐഎ കോടതി തള്ളിയത്. കേസില്‍ യുഎപിഎ ചുമത്താനുള്ള എന്‍ഐഎയുടെ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് സ്വപ്‌നയുടെ ജാമ്യഹരജി കോടതി തള്ളിയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താനാകുമോ എന്ന് നേരത്തെ സംശയം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍
സ്വര്‍ണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കാനുതകുന്നതാണെന്നും അതിനാല്‍ യുഎപിഎ നിലനില്‍ക്കും എന്നുമാണ് അന്വേഷണ സംഘം വാദിച്ചത്. പ്രതികള്‍ പങ്കാളികളായ സ്വര്‍ണ്ണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

ബെയ്‌റൂട്ടിന്റെ കണ്ണീരൊപ്പി മിയ; ദുരിത ബാധിതരെ സഹായിക്കാന്‍ താരം ചെയ്തത്..! കയ്യടിച്ച് സോഷ്യല്‍മീഡിയബെയ്‌റൂട്ടിന്റെ കണ്ണീരൊപ്പി മിയ; ദുരിത ബാധിതരെ സഹായിക്കാന്‍ താരം ചെയ്തത്..! കയ്യടിച്ച് സോഷ്യല്‍മീഡിയ

കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായനര്‍ക്കും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം കേസില്‍ രാഷ്ട്രീയ പ്രേരിതമായി കുടുക്കിയതാണ് എന്നാണ് സ്വപ്ന സുരേഷിന്റെ വാദം. ജൂലൈ 5ന് ആണ് വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് കേസ് ഒന്‍പതാം തിയ്യതി എന്‍ഐഎ ഏറ്റെടുത്തു. ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ കേസില്‍ എന്ത് തീവ്രവാദ ബന്ധം ആണ് പുറത്ത് വന്നത് എന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്

സച്ചിന്‍ തിരിച്ചെത്തിയാലും പ്രശ്‌നം തീരില്ല, സോണിയയുടെ പിന്തുണ ഗെലോട്ടിന്, ഈ വെല്ലുവിളിയും!!സച്ചിന്‍ തിരിച്ചെത്തിയാലും പ്രശ്‌നം തീരില്ല, സോണിയയുടെ പിന്തുണ ഗെലോട്ടിന്, ഈ വെല്ലുവിളിയും!!

വീണ്ടും ഞായറാഴ്ച ലോക്ക്ഡൗണ്‍; വിവാഹത്തിന് 20 പേര്‍, കടകള്‍ക്കും നിയന്ത്രണം, മലപ്പുറം കടുപ്പിച്ചുവീണ്ടും ഞായറാഴ്ച ലോക്ക്ഡൗണ്‍; വിവാഹത്തിന് 20 പേര്‍, കടകള്‍ക്കും നിയന്ത്രണം, മലപ്പുറം കടുപ്പിച്ചു

English summary
ED Extended the custody of swapna, saritha and sandeep in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X